എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്]

Posted by

“”…ഡാ… നാറീ… നീ കാര്യമെന്താന്നു പറേടാ… നീയെന്തിനാ പെട്ടെന്നിങ്ങുപോന്നേ..??”””_ ശ്രീ എന്റെചുമലിൽ കൈവെച്ച് കാര്യമെന്താണെന്നു തിരക്കിയെങ്കിലും ഞാനവന്റെ കൈതട്ടിത്തെറിപ്പിച്ചവനെ രൂക്ഷമായൊന്നു നോക്കി;

“”…ഞാനേ… ഞാനാരാന്നവൾക്കറിയൂല… പെണ്ണായ്പ്പോയി, അല്ലേലാ നായിന്റമോൾടെ കരണമടിച്ചു പൊളിച്ചേനെ ഞാൻ… അവളാരാന്നാ അവളു കരുതിയേക്കുന്നേ..??”””_ ശ്രീയുടെ മുഖത്തുനോക്കി ചീറിയശേഷം കടയുടെമുന്നിൽനിന്ന ബദാംമരത്തിൽ ആഞ്ഞൊരു ചവിട്ടുകൂടികൊടുത്തിട്ട് ഞാൻ നാഗവല്ലിസ്റ്റൈലിൽ തെക്കുവടക്കുനടന്നു…..

“”…ഇവനെന്താടാ പ്രാന്തായാ..?? ഇവനിതേതവൾടെ കാര്യമാ പറയുന്നേ..??”””_ കേട്ടുനിന്ന കാർത്തി പതിഞ്ഞസ്വരത്തിൽ ശ്രീയോടു ചോദിച്ചതുകേട്ടെങ്കിലും അതിനു മറുപടിപറയാൻ തുനിയാതെ ഞാൻ കടത്തിണ്ണയിലേയ്ക്കു കയറിയിരുന്നു…

ഇത്തവണ അവന്മാരെന്റെ ചുറ്റും കൂടിനിന്നെങ്കിലും ആരുമെന്നോടൊന്നും ചോദിച്ചില്ല…

കുറച്ചു നേരത്തെയെന്റെ പല്ലുകടിയും പിറുപിറുപ്പും നോക്കിനിന്നശേഷം ശ്രീ വന്നെന്നോടു ചേർന്നിരിയ്ക്കുവായ്രുന്നു;

“”…എന്താടാ..?? എന്താകാര്യം..?? കുറേനേരായ്ട്ട് നിന്റെ ഷോ ഞങ്ങളുകാണുന്നു… ഇനി മതിയാക്കീട്ടു കാര്യമെന്താന്നുവെച്ചാ പറ..!!”””_ അവൻകുറച്ചു കലിപ്പിട്ടുതന്നെ പറഞ്ഞതും ഞാൻ മുഖമുയർത്തിയവനെ നോക്കി;

“”…അവളുണ്ടല്ലോ… അവള്… അവൾക്കെന്നെ അറിയൂല… ഞാൻ വേണ്ടാവേണ്ടാന്നു വെയ്ക്കുമ്പം തലേക്കേറാന്നോക്കിയാ കൊന്നുകളയും ഞാൻ..!!”””_ ഞാൻ സ്വരമൊന്നമർത്തി പറഞ്ഞശേഷം അവന്മാരെ മാറിമാറി കണ്ണെറിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *