ഞാൻ വണ്ടി സ്റ്റാർട്ടുചെയ്യുന്നതു കണ്ടതും പലയിടങ്ങളിൽനിന്നവന്മാരെല്ലാം പാഞ്ഞെന്റടുക്കലെത്തി;
“”…എന്താടാ..?? എന്താ പറ്റിയേ..??”””_ ശ്രീ കാര്യമറിയാനായി എന്നോടു തിരക്കിയതുമെന്റെ കലിപ്പുകൂടി…
“”…നീ കേറുന്നുണ്ടേൽ കേറ് മൈരേ..!!”””_ ഞാൻ ചീറിക്കൊണ്ടവന്റെനേരേ നോക്കിയതും മറുത്തൊന്നും പറയാതെയവൻ പിന്നിലേയ്ക്കുകയറി…
അവൻ കയറിയെന്നുകണ്ടതും ഞാൻ വണ്ടിയുമിരപ്പിച്ചുകൊണ്ട് നൂറേനൂറിൽ വെച്ചുവിട്ടു…
ഇടയ്ക്കെപ്പോഴോ എങ്ങോട്ടാണുപോണതെന്ന് ശ്രീചോദിച്ചതിന് നിന്റച്ഛന്റെ വയറ്റുപൊങ്കാലയ്ക്കെന്നു മറുപടിയുംകൊടുത്തു…
പിന്നീടൊന്നും മിണ്ടാനായി അവൻ തുനിഞ്ഞില്ല…
സാധാരണ വൈകുന്നേരങ്ങളിൽ ഞങ്ങൾകൂടാറുള്ള കോളേജിന്റെമുന്നിലെ അടച്ചിട്ടിരിയ്‌ക്കുന്ന ഒരുമുറിക്കടയുടെ മുന്നിലെത്തിയപ്പോഴാണ് ഞാൻ വണ്ടിനിർത്തിയത്…
എന്താണുകാര്യമെന്നറിയാതെ ശ്രീ പിന്നിൽനിന്നുമിറങ്ങിയതും ഞാൻ മുഷ്ടിചുരുട്ടി പെട്രോൾടാങ്കിനു മുകളിൽ രണ്ടിടിവെച്ചു….
“”…എന്താടാ..?? എന്തിനായീ നാറി വാണംവിട്ടപോലിങ്ങു പോന്നേ..??”””_ പിന്നാലെ മൂന്നു ബൈക്കുകളിലായിവന്ന എല്ലാകോപ്പന്മാരും റോഡൊഴിച്ചു വണ്ടിനിർത്തിയശേഷം ശ്രീക്കുട്ടനോടായി തിരക്കിയപ്പോൾ അവൻ കൈമലർത്തിക്കൊണ്ടെന്നെ നോക്കി…
“”…എന്നെയുണ്ടല്ലോ… എന്നവൾക്കറിയില്ല..!!”””_ കലിപ്പടങ്ങാതെ ബൈക്കിൽനിന്നുമിറങ്ങിയ ഞാൻ വീണ്ടും പല്ലിറുമിക്കൊണ്ട് സീറ്റിൽശക്തിയായിടിച്ചു…