എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]

Posted by

എന്നിട്ടുവേണം എല്ലാത്തിന്റേം മുന്നിലിട്ട് ലവനെചാമ്പാൻ… അതും കൊല്ലുന്നയിടി ഇടിയ്ക്കണം… രണ്ടുദിവസം സ്റ്റേഷനിൽകിടന്നാലും കുഴപ്പമില്ല, ഇടിച്ചവന്റെ ആപ്പീസ്പൂട്ടിക്കണം…
അതുകണ്ടവള്മാര് നിയ്ക്കുന്നിടത്തുനിന്നും അനങ്ങാൻ പറ്റാണ്ടാവുകേം വേണം…

അങ്ങനെയൊക്കെയുള്ള ചിന്ത മനസ്സിൽകിടക്കുമ്പോൾ വെറുതെ അവൾടെയൊക്കെ മുന്നിൽ ഡയലോഗടിച്ച് ചളമാക്കാൻ നിൽക്കാതെ സർപ്രൈസ് ഹീറോയിസമാണല്ലോ നല്ലത്..??!!

“”…അതേ… ഹീറോ… ഇവളുപറഞ്ഞത് സത്യാണോ..?? ഇവളെക്കാണാമ്മേണ്ടിയാണോ ഇന്നുമ്മന്നേ..??’””_ എന്നെ ചുരണ്ടിവിളിച്ച് ആതിര വീണ്ടുംചോദിച്ചതും ഞാൻപുച്ഛത്തോടെ മീനാക്ഷിയെയൊന്നു നോക്കി, ഈ ചളുക്കിനേ എന്നർത്ഥത്തിൽ…

“”…അതിലെന്താടീയിത്ര ചോദിയ്ക്കാമ്മേണ്ടിയിരിയ്ക്കുന്നേ..?? എന്നെക്കാണാനല്ലാതെ പിന്നെ നിന്നെക്കാണാമ്മേണ്ടിയാണോ അവനവിടുന്നിങ്ങുവരെ വരുന്നേ..??”””_ കൃത്രിമദേഷ്യം ഭാവിച്ചുകൊണ്ടുള്ള മീനാക്ഷിയുടെ ചോദ്യമുയർന്നതും ആതിരയും ചിരിയമർത്തുന്ന ശബ്ദം ഞാൻകേട്ടു…

“”…അതു നീ പറഞ്ഞാലെങ്ങനാ..?? നീ വെറുതെ തള്ളാ… അതുകൊണ്ടത് ഹീറോ പറയട്ടേന്ന്… എന്നാലേ ഞങ്ങളുവിശ്വസിയ്ക്കൂ… അല്ലേടീ പിള്ളേരേ..??”””_ മീനാക്ഷിയോടു പറഞ്ഞു മുഴുവിപ്പിച്ചശേഷം കൂടിനിന്ന പൂറിക്കൂട്ടത്തോടായി അവസാനചോദ്യമിട്ടതും അവറ്റകളൊറ്റശ്വാസത്തിൽ ആർപ്പുവിളിയ്ക്കുംപോലെ അതിന് യെസ്സുവെച്ചു…

അല്ലെങ്കിലേ പെണ്ണുങ്ങൾകൂടിയിരുന്ന് സംസാരിയ്ക്കുമ്പോഴുള്ള കലപിലശബ്ദം സഹിയ്ക്കാമ്പറ്റാത്ത എനിയ്ക്ക്, അവളുമാരുടെ ഒച്ചയിടിൽകേട്ടതും ദേഷ്യംകൊണ്ട് ശരീരംമൊത്തത്തിൽ വിറയ്ക്കാൻതുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *