എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]

Posted by

“”… കൂടെ നിന്നിട്ടൊറ്റിയ പൂറീമോനേ…. നിന്നോടെനിയ്‌ക്കൊരു മൈരുമ്പറയാനില്ല..!!”””_ കാർത്തിയെയൊന്നു ചെറഞ്ഞു നോക്കിയശേഷം ഞാൻ ശ്രീയുടെനേരേ തിരിഞ്ഞു;

“”…ഡാ… അതു നീ കരുതുമ്പോലൊന്നുവല്ല… വെറുതെയൊരു അഫെക്ഷനടിച്ചതാ… അവളു പോയപ്പോളതുമ്പോയി… അല്ലാതതു നിന്നോടു പറയാമ്മേണ്ടിയൊന്നുമില്ലായ്രുന്നെടാ… അല്ലാതെ മനഃപൂർവ്വം പറയാഞ്ഞതൊന്നുവല്ല..!!”””

“”…ആം..!!”””_ ഞാൻപറഞ്ഞതിന് തീരെ താൽപര്യമില്ലാത്തമട്ടിൽ അവനൊന്നുമൂളി…

അതോടെ അവൻ കലിപ്പായെന്ന് എനിയ്ക്കുറപ്പുമായി…

അതൊന്നു തണുപ്പിയ്ക്കാൻ അവളെക്കുറിച്ചുള്ള എന്റെ സർവചരിത്രവും ആ നിമിഷംതന്നെ അവിടെ കുടഞ്ഞിടേണ്ടിയുംവന്നു…

എല്ലാംകേട്ട് അവൻ കുറേനേരം മിണ്ടാതിരുന്നു…

അവനിനി വല്ലോം പറയുമൊന്നുള്ളപേടിയിൽ ഞാനും… ആരുടെയോ ഭാഗ്യത്തിനെന്തായാലും അങ്ങനൊന്നുമുണ്ടായില്ല…

“”…ആ.! അതുവിട്.! എനിയ്ക്കതല്ല… മറ്റേ മൈരനിട്ട് രണ്ടു പൊട്ടിയ്ക്കാമ്പറ്റീലല്ലോന്നാണ്..!!”””_ വന്ന ഉദ്ദേശം നടക്കാഞ്ഞതിലുള്ള അമർഷം വാക്കുകളിൽ നിറച്ചുകൊണ്ട് ശ്രീ ഇരുന്നിടത്തു നിന്നുമെഴുന്നേറ്റു…

“”…അതു കളേടാ.! നമുക്കു നാളെയവനെ തൂക്കാം..!!”””_ ഞാനും ശ്രീയ്‌ക്കൊപ്പമെഴുന്നേറ്റു…

“”…അതിനു നാളെ സിത്തുവിങ്ങോട്ടു വരോടാ..??”””_ കാർത്തിയുടെ ആക്കിയുള്ള ചോദ്യംകേട്ടതും അവന്മാർ തമ്മിൽതമ്മിൽ കൈയടിച്ചു ചിരിയ്ക്കാൻ തുടങ്ങി…

“”…അതെന്ത്രാ മൈരേ… നീയങ്ങനെ പറഞ്ഞേ..??”””_ എനിയ്ക്കു മൊത്തത്തിൽ ചൊറിഞ്ഞുകേറിയതും ഞാനവന്റെനേരേ ചീറി…

Leave a Reply

Your email address will not be published. Required fields are marked *