എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]

Posted by

“”…മീനുവേച്ചീ… ആരോടുമ്പറയല്ലേ… അച്ഛനറിഞ്ഞാ ന്നെ അടിയ്ക്കും..!!”””_ പേടിയോടെയാണെങ്കിലും ഞാനൊരുവിധത്തിലതു പറഞ്ഞൊപ്പിച്ചു…

കേട്ടതുമവളറിയാതെ വലതുകൈ നെറ്റിയിൽ താങ്ങിപ്പോയി;

“”…എന്റെ ദൈവമേ.! എന്നിട്ടിത്രേമ്പേടിയുള്ള നീ പിന്നെന്തിനാ വേണ്ടാത്ത പണിയ്‌ക്കൊക്കെ പോണെ..?? ഇപ്പൊ ഞാങ്കണ്ടതുകൊണ്ടു കൊള്ളാം… ആന്റിയോ… കീത്തുവോആണിതു കണ്ടേങ്കിലോ..?? അപ്പൊ തല്ലു കിട്ടില്ലായ്രുന്നോ..??”””

“”…മ്മ്മ്..!!”””_ അവൾടെ ചോദ്യത്തിന് മുഖം കുനിച്ചുനിന്നു ഞാൻ തലകുലുക്കി…

“”…മ്മ്മ്.! പോട്ടേ.! ചേച്ചി പെട്ടെന്നുള്ള ദേഷ്യത്തിനങ്ങ് തല്ലീതാ… സോറി.! ഇനിയിതേപോലുള്ള വേലത്തരങ്ങളൊന്നും കാണിയ്ക്കരുതൂട്ടോ..!!”””_ എന്റെ പാവത്തം നിറഞ്ഞുതുളുമ്പിയുള്ള നിൽപ്പുകണ്ടിട്ടാവണം മീനാക്ഷിയുടെ മനസ്സൊന്നുതണുത്തു…

കുനിഞ്ഞുനിന്നെന്റെ കവിളിൽമെല്ലെ തട്ടിക്കൊണ്ടവൾ
അങ്ങനെപറഞ്ഞതും,

“”…ഇല്ല.! ഞാങ്കാണിയ്ക്കും.! എന്നെയിതുവരെ ഇഷ്ടാന്നുപറഞ്ഞില്ലല്ലോ… കല്യാണങ്കഴിയ്ക്കാന്നും പറഞ്ഞില്ല… അപ്പൊങ്ങനെ പറേണവരെ ഞാങ്കാണിയ്ക്കും..!!””” _ മീനാക്ഷിയെനോക്കി കുറച്ചുവാശിയോടതു പറയമ്പോൾ പെട്ടെന്ന് അവളൊന്നമ്പരന്നു…

“”…എന്താ..?? എന്താ നീ പറഞ്ഞേ..?? കല്യാണങ്കഴിയ്ക്കണോന്നോ..??”””_ അതുചോദിച്ചതുമവള് പെട്ടെന്നുറക്കെ ചിരിച്ചുപോയി… പിന്നെ പരിസരമൊന്നു വീക്ഷിച്ചശേഷമെന്റെ ചെവിയോടു മുഖമടുപ്പിച്ചു…

“”…ആം.! എന്താ..?? എന്നെ കല്യാണങ്കഴിയ്ക്കാന്നു പറാ… എന്നാ ഞാമ്പിന്നിങ്ങനൊന്നും കാണിയ്ക്കൂല..!!”””

Leave a Reply

Your email address will not be published. Required fields are marked *