…വേണ്ട… പൂക്കളവിടെ ഇരുന്നോട്ടേ… ഹല്ല പിന്നെ.!
അപ്പോഴേയ്ക്കും
ക്ലാസ്സിലെഗേൾസൊക്കെ ക്ലാസ്സ്‌ലീഡറ് പെണ്ണിന്റെ സൈഡായി…
ബോയ്സിലെ അലമ്പ് ടീംസുമുഴുവൻ ശ്രീക്കുട്ടനൊപ്പവും…
അതിൽ ചിലപഠിപ്പികൾ രണ്ടിലുംതൊടാതെയും കുറേ കോഴിക്കുട്ടന്മാർ എവിടെത്തൊടണമെന്നറിയാതെയും നിന്നു താളംചവിട്ടുന്നുണ്ട്…
ക്ലാസ്സ്ലീഡറു പെണ്ണിന്റെനേരേ ചൂരലെടുത്തു വീശുന്നതിനിടയിലും ശ്രീയെന്നെ തിരിഞ്ഞുനോക്കാൻ മറന്നില്ല…
എന്നാലതൊരു സഹായാഭ്യർത്ഥനയായിരുന്നില്ല, മറിച്ച് അമ്പരന്നുള്ള നോട്ടമായിരുന്നു…
എല്ലാ ഉടായിപ്പിനും കട്ടയ്ക്കു കൂടെയുണ്ടായിട്ടുള്ള ഞാനവിടെ നോക്കുകുത്തിയായി ഇരിക്കുന്നതിനുള്ള കാരണമവന് അജ്‌ഞമായിരുന്നല്ലോ…
“”…സിത്താർത്തേ… നിന്നെ നിന്റെചേച്ചി വിളിയ്ക്കണു… പെട്ടെന്നങ്ങോട്ട് ചെല്ലാമ്പറഞ്ഞു..!!”””_ക്ലാസ്സിലെ തല്ലുപിടുത്തത്തിനിടയിലൂടെ അകത്തേയ്ക്കുവന്നൊരു പെണ്ണതുപറഞ്ഞതും നെഞ്ചൊന്നുകാളി…
ശരീരം മൊത്തത്തിലൊന്നുലഞ്ഞു.!
“”…ന്നെയോ..?? എ.. എന്തിന്..??”””_ പതറിക്കൊണ്ടു തിരക്കിയതിന് കൈമലർത്തി അറിയില്ലെന്നു നടിച്ചുകൊണ്ടവൾ മാറിപ്പോയപ്പോൾ ഞാനിരുന്നുരുകി…
ഒറ്റ നിമിഷംകൊണ്ട് നാടുവിട്ടുപോയി അധോലോകത്തിൽ ചേർന്നാലോന്നുപോലും ഞാനപ്പോൾ ആലോചിച്ചു…
കുറേക്കാലം കഴിയുമ്പോൾ കുറെ കാശുമായി കാറിൽ കൂളിംഗ് ഗ്ലാസൊക്കെവെച്ചു തിരിച്ചുവന്നാൽ മതിയല്ലോ…
പക്ഷേ, നാടുവിട്ടുപോകാൻ വണ്ടിക്കൂലി..??
ശരീരംമുഴുവൻ വിയർത്തുകുളിച്ച അവസ്ഥയിലും ഞാനൊന്നു ചുറ്റുംനോക്കി…