എന്നാലെന്നെ സംബന്ധിച്ചിടത്തോളം അതിനുമൊരു കാരണമുണ്ടന്നേ…
സംഗതി, വയസ്സന്നു പതിമൂന്നായെങ്കിലും ആ പ്രായത്തിൽവേണ്ടത്ര പൊക്കമൊന്നും എനിയ്ക്കുണ്ടായിരുന്നില്ല…
പോരാത്തതിന് ആവശ്യത്തിലധികം തടിയും…
കണ്ടാലൊരു തക്കിടിമുണ്ടൻ…
അതുകൊണ്ടുതന്നെ
ഞാനും ശ്രീക്കുട്ടനുംകൂടി നടന്നുപോകുമ്പോൾ “പത്ത്” നടന്നുപോകുന്ന പോലിരിയ്ക്കും…
അന്നും ക്രിക്കറ്റിനോട് നല്ല താല്പര്യമായിരുന്നെങ്കിലും ശരീരഘടനയിതായതുകൊണ്ട് ആരുമെന്നെ ടീമിലെടുക്കില്ലായ്രുന്നു…
മൊത്തത്തിൽ എങ്ങോട്ടുതിരിഞ്ഞാലും വെറുമൊരു കോമഡി പീസാവാനായിരുന്നു യോഗം…
ക്ലാസ്സിൽ ശ്രീക്കുട്ടനുൾപ്പെടെ ഒരുവിധമെല്ലാപേർക്കും അഫെയറുള്ളപ്പോൾ അവർക്കൊപ്പം പിടിയ്ക്കാൻ ഞാനും പലപെൺപിള്ളാരുടെയും പിന്നാലെയിഷ്ടവും പറഞ്ഞുനടന്നു…
എന്നാൽ ക്ലാസ്സിലെ കോമഡി പീസിനെയൊക്കെ ആരാപ്രേമിയ്ക്കുന്നെ..??
പ്രേമിയ്‌ക്കുകപോയിട്ട് ഒന്നുമിണ്ടാൻകൂടി ആരുമടുത്തേയ്ക്കു വരാറില്ലാത്ത ഞാൻ അവസാനം കണ്ടുപിടിച്ച പോംവഴിയാണ് മീനാക്ഷി…
മറ്റാരുമല്ല, എന്റെ ചേച്ചിയുടെ ബെസ്റ്റ്ഫ്രണ്ട്…
അതിലുപരി എന്നെക്കണ്ടാൽ ഒരിയ്ക്കലും കളിയാക്കിച്ചിരിയ്ക്കാത്ത, എന്നോട് ഏറ്റവുമധികം ഇഷ്ടമുണ്ടെന്നു ഞാൻതന്നെ ഗവേഷണത്തിൽ കണ്ടെത്തിയ എന്റെ മീനുവേച്ചി…
സംഗതിയുടെ കിടപ്പിപ്പോൾ ഏകദേശം മനസ്സിലായി കാണോലോ..??
അടിവയറ്റീന്നുവന്ന ഉൾപ്രേരണയോ ഇടനെഞ്ചിലെപിടപ്പോ കണ്ണിലെ തിരയിളക്കമോ, ഒരു മണ്ണാങ്കട്ടേമല്ല…
ക്ലാസ്സിലെല്ലാർക്കും കൊഞ്ചിക്കുഴയാനാളുണ്ട്…
അപ്പോളെനിയ്ക്കും വേണം അതായിരുന്നു മനസ്സിലിരിപ്പ്…