മാത്രോമല്ല കീത്തുവേച്ചിയ്‌ക്കൊപ്പം ഞാൻ പലപ്രാവശ്യം അവിടേയ്ക്കു പോയിട്ടുമുണ്ട്…
അതുകൊണ്ട് ആന്റിയ്ക്കെന്നെ നന്നായിട്ടറിയുവേം ചെയാം…
“”…പായിസന്തരാമ്മന്നെയാ..!!”””_ കൈയിലിരുന്ന തൂക്കുപാത്രം അവരുടെനേരേ നീട്ടിക്കൊണ്ടു പറയുമ്പോഴും കണ്ണുകൾ വീട്ടിനുള്ളിലായിരുന്നു…
“”…മ്മ്മ്…?? എന്താ വിശേഷിച്ച്..??”””
“”…ബെർത്ത് ഡേ..!!”””
“”…ആരുടെ..??”””_ അവരു പുരികമുയർത്തി…
“”…ശ്രീക്കുട്ടീടെ… ഇവടെ മീനുവേച്ചിയില്ലേ..??”””_ അവര് മുട്ടുകാലിൽ കൈകൊടുത്തെഴുന്നേറ്റപ്പോൾ അടുത്ത ചോദ്യത്തിന് ഇടംകൊടുക്കാതെ ഞാൻകേറി അങ്ങോട്ടറ്റാക്കു ചെയ്തു…
“”…ഇല്ല… മീനുവേച്ചി ഇവടില്ല… മോളിലാ..!!”””_ അവരെന്നെ ആക്കിക്കൊണ്ട് ഒരൊഴുക്കൻമട്ടിൽ പറഞ്ഞു…
അതിനു മറുപടിപറയാതെ നിന്നപ്പോൾ,
“”…എന്തേയ് മീനുവേച്ചീനെ വിളിയ്ക്കണോ..??”””_ അവർ കൂട്ടിച്ചേർത്തു…
അതിന്, വേണോന്നോ വേണ്ടെന്നോ പറഞ്ഞില്ല…
വെറുതെ നോക്കിനിന്നു…
ഉടനേ,
“”…മീനുവേച്ചീ… മീനുവേച്ചീനെ തിരക്കി ദേ ഇവടൊരാള് വന്നുനിയ്ക്കുന്നൂ..!!”””_ അവരകത്തേയ്ക്കെത്തിക്കൊണ്ട് ഉറക്കെ വിളിച്ചുപറഞ്ഞു…
എന്നിട്ടെന്നെ നോക്കിയൊരു ചിരിയും…
സംഭവമെന്നെ കളിയാക്കിയതാണെന്നൊക്കെ എനിയ്ക്കു മനസ്സിലായി…
പക്ഷേ അന്നു തിരിച്ചൊന്നും പറയാനുള്ള ഗട്ട്സ് നമുക്കില്ലാതെ പോയി…
അങ്ങനെ നിൽക്കുമ്പോഴാണ് ആരാ മമ്മീന്നുള്ള മറുപടി മോളിലെവിടുന്നോ കേട്ടത്…
അതുകേട്ടതും എന്റെ രോമങ്ങൾക്കൊക്കെയൊരു ഉണർവുപോലെ…
“”…അല്ല… എന്താ അവിടെത്തന്നെ നിന്നുകളഞ്ഞേ… വാ..!!”””_ആന്റി അകത്തേയ്ക്കു കയറുന്നതിനൊപ്പം എന്നെയും ക്ഷണിച്ചു…