അപ്പോഴും നനവൊഴിയാത്ത മുടിയിഴകളെ രണ്ടു തോളിലൂടെയും മുന്നിലേയ്ക്കു പിന്നിയിട്ട് എന്റടുത്തെത്തിയ മീനാക്ഷിയെ ഞാനൊന്നുറ്റു നോക്കി…
സാധാരണ കാണുന്നതിൽനിന്നും വ്യത്യാസമായി കറുത്ത കുഞ്ഞുപൊട്ടിനു മീതെയായി അന്നൊരു ചന്ദനക്കുറികൂടി തൊട്ടിരുന്നു…
അവളടുത്തെത്തിയതും അത്രയുംനേരമുണ്ടായിരുന്ന ധൈര്യംമുഴുവൻ വിയർപ്പിനൊപ്പം ചോർന്നുപോയീന്നു തോന്നുന്നു…
വിചാരിച്ചപോലെ ഒന്നുമങ്ങോട്ടു മിണ്ടാനുംപറ്റുന്നില്ല, ശരീരംമൊത്തത്തിലൊരു കിടുകിടുപ്പും…
അന്നേരംവല്ലതും തട്ടിപ്പോയാൽ അതിലുംവലിയ നാണക്കേടുണ്ടോ..??!!
“”…എന്താ സിത്തൂ..?? എന്തിനായിവടെ നിയ്ക്കണേ..??”””_ മീനാക്ഷിയുടെ വാത്സല്യംകൂട്ടിയുള്ള ചോദ്യത്തിന് ആദ്യമൊന്നും മിണ്ടാനായില്ലേലും, മുട്ടുകാലുകൂട്ടിയിടിച്ച് ബോധംവീണ ഞാൻ;
“”…മ്ച്ചും..!!”””_ എന്നൊന്നു ചുമൽകൂച്ചുകയായിരുന്നു…
“”…മ്മ്മ്..! അല്ല, നിന്റെ ചേച്ചിയെവിടെ..?? ഞാൻ കുറേനേരം നോക്കിനിന്നായ്രുന്നൂ… കാണാണ്ടുവന്നപ്പോൾ ഇറങ്ങീതാ… കണ്ടില്ലേ നീയ്..??”””
“”…ആ..?? എനിയ്ക്കറിയൂലാ..!!”””
“”…കൊള്ളാം… നല്ല ചേച്ചീം അനിയനും… എന്നുമിങ്ങനെതന്നെ ആയിരുന്നാമതി..!!”””_ ചെറുചിരിയോടെ അതുംപറഞ്ഞ് സ്കൂളിന്റെ ഗെയ്റ്റുകടക്കാൻ തുടങ്ങിയ മീനാക്ഷിയുടെപിന്നാലെ ഞാനുംചെന്നു…
കൂട്ടത്തിൽ,
“”…മീനുവേച്ചീ… നിയ്ക്കൊരു കാര്യമ്പറേണം…!!”””_ ന്നൊരു അമർത്തിയ സ്വരത്തോടെപറഞ്ഞതും
അവൾ തിരിഞ്ഞുനോക്കി;
“”…എന്താടാ..??”””_ മുഖത്തൂന്ന് കണ്ണെടുക്കാതെയുള്ള അവളുടെചോദ്യത്തിന് മൂത്രംപോയ അവസ്ഥയിലായി ഞാൻ…