അവളുടെ മുഖത്തപ്പോൾ ദേഷ്യമാണോ സങ്കടമാണോ എന്നൊന്നും നിശ്ചയമില്ല…
പക്ഷേ എന്തോ പറയാൻതുടങ്ങി…
എന്നാലതിനു മുന്നേ,
“”…കീത്തൂ… നീ പോണില്ലേ..??”””_ ന്നുള്ള അമ്മയുടെ അന്വേഷണമെത്തി… ഞാൻവീണ്ടും പ്രതീക്ഷയോടെ കീത്തുവേച്ചിയുടെ മുഖത്തേയ്ക്കുനോക്കി…
“”…ആ..! പോവുവാ… പിന്നെ ഞാനിവനെക്കൂടി കൊണ്ടുപോവുവാട്ടോ..!!”””_ അവൾ വിളിച്ചു പറഞ്ഞുകൊണ്ടെഴുന്നേറ്റതും എന്റെമുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരിവിടർന്നു…
“”…വായെണീറ്റ്… നാശം പിടിച്ചതേ..!!”””_ പുറത്തേയ്ക്കു നടക്കുന്നതിനിടയിൽ ചേച്ചിയങ്ങനെ പറഞ്ഞപ്പോഴും ഞാനൊന്നും മിണ്ടാതെ മര്യാദക്കുട്ടനായി അവളെ പിൻചെന്നു… ഇനിയെന്തേലും പറഞ്ഞാത്തന്നെ അവളുടെ വായിലിരിയ്‌ക്കുന്ന കേൾക്കേണ്ടി വരുമെന്നത് മറ്റൊരുകാര്യം…
അങ്ങനെ ഞങ്ങളിറങ്ങി പതിവുവഴിയിലൂടെ റോഡിലേയ്ക്കു കയറുമ്പോൾ അവിടെ മീനാക്ഷി കാത്തുനിൽപ്പുണ്ടായിരുന്നു…
അവളും ഒരു ഇളംമഞ്ഞ പട്ടുപാവാടയും ടോപ്പുമായിരുന്നു വേഷം…
എന്നെക്കണ്ടതും മീനാക്ഷിയുടെ മുഖമൊന്നുചുളിഞ്ഞു…
അതിനൊപ്പം അവളെന്നെ ഉണ്ടക്കണ്ണുകൾ വിടർത്തിയൊന്നു സൂക്ഷിച്ചു നോക്കുകയുംചെയ്തു…
“”…കീത്തൂ… ഇവനെങ്ങോട്ടാ..??”””_ എന്റെ മുഖത്തുനിന്നും കണ്ണുകൾപറിച്ച് ചേച്ചിയുടെ മുഖത്തേയ്ക്കു നട്ടുകൊണ്ടവൾ ചോദിച്ചു…
“”…ഇവനെക്കൂടി കൊണ്ടോവാനമ്മ പറഞ്ഞു… അതോണ്ടു കൂട്ടിയതാ… വാടാ..!!”””_ പറഞ്ഞുകൊണ്ട് ചേച്ചി മുന്നേ നടന്നപ്പോഴുമെന്റെ കണ്ണുകൾമുഴുവൻ മീനാക്ഷിയുടെ മുഖത്തായ്രുന്നു…