അതുപോലെ ഇവരുമൂവരുടെയും സ്വഭാവവും ഒരുപോലെയാ…
അതേസ്വഭാവം കറതീർത്തു കിട്ടിയത് എനിയ്ക്കായതുകൊണ്ട് അവരെല്ലാമെന്നെ തറയിൽ വെയ്ക്കാതെയാണ് കൊണ്ടുനടന്നതും…
അന്നങ്ങനെ ചെറിയമ്മയ്‌ക്കൊപ്പം കഥയുംപറഞ്ഞ് മില്ലിലേക്കുചെല്ലുമ്പോൾ അവിടെ, ഇപ്പോൾ ബിവറേജിന്റെ മുന്നിലെ മാതിരി ക്യൂ…
അച്ഛൻ ഡോക്ടറും കൂട്ടത്തിലത്യാവശ്യം അറിയപ്പെടുന്ന കുടുംബവുമൊക്കെ ആയതിനാൽ ചെറിയമ്മയെക്കണ്ടതും ക്യൂവിൽനിന്നവരിൽ രണ്ടുമൂന്നുപേര് മാറിക്കൊടുത്തു…
ആ പറ്റ് മുതലെടുത്ത് ചെറിയമ്മയെന്റെ കയ്യിലിരുന്ന ബക്കറ്റുകൂടി വാങ്ങി മുന്നിൽകൊണ്ടുവെച്ചു…
എന്നിട്ട് പിന്നെ വന്നെടുത്തോളാമെന്നും പറഞ്ഞ് എന്നെയും കൂട്ടിയിറങ്ങാനൊരുങ്ങുമ്പോഴാണ് മീനാക്ഷിയുടെ വരവ്…
സത്യംപറഞ്ഞാൽ അവള് ചേച്ചിയോടൊന്നും പറഞ്ഞിട്ടില്ലെന്നറിഞ്ഞപ്പോൾ മനസ്സിനൊരു സമാധാനോക്കെ വന്നതായിരുന്നു…
പക്ഷേ വീണ്ടുമവളെക്കണ്ടപ്പോൾ ഉള്ളിന്റെയുള്ളിലൊരു പേടി…
ചേച്ചിയോടു പറയാത്തതിനി ചെറിയമ്മയോടെങ്ങാനും പറയോ..??
“”…ആ… ഇതാര് മീനുമോളോ..?? ഓണായ്ട്ട് വറുക്കാനും പൊടിയ്ക്കാനുമായിട്ടിറങ്ങിയതാല്ല..??”””_ ചെറിയമ്മയവളോട് കുശലംചോദിച്ചപ്പോൾ അവൾ ചിരിച്ചുകൊണ്ട് തലയാട്ടി…
അപ്പോഴേയ്ക്കുമെന്റെ സ്ഥാനം ചെറിയമ്മയുടെ പിന്നിലായി… സ്വാഭാവികം.!
“”…ആന്റീടെ കഴിഞ്ഞോ..??”””_ അവള് തലചെരിച്ചെന്നെ എത്തിനോക്കിയാണ് ചെറിയമ്മയോടത് ചോദിച്ചത്…
സ്കൂളിൽ വന്നപ്പോളിട്ടിരുന്ന അതേ ചുരിദാറിലായിരുന്നു അവളപ്പോഴും…
എന്നാൽ ഷോള്ഫ്രീയായി കഴുത്തിൽ കയറ്റിയിട്ടിരുന്നു എന്നുമാത്രം…