ഞാനതിനു തിരിച്ചു മറുപടിയൊന്നുംപറയാതെ അമ്മയുടടുത്തുചെന്ന് ബെഞ്ചിലിരുന്നു…
“”…മ്മ്മ്..?? എന്തുപറ്റി..?? ഇവിടന്നുപോയപ്പോഴുള്ള സന്തോഷോന്നുല്ലല്ലോ… തോറ്റുപോയോ..??”””_ അമ്മ ചെറിയൊരുപുഞ്ചിരിയോടെ തിരക്കുമ്പോഴാണ് അത്തപ്പൂക്കളത്തിന്റെ കേസുതന്നെ ഞാനോർക്കുന്നേ…
“”…എന്നിട്ടുപറ ജയിച്ചോ..??”””_ അമ്മ മാവിൽ ശർക്കരയുംതേങ്ങയും ചേർത്തു കുഴയ്ക്കുന്നതിനിടയിൽ ഒരുകഷ്ണം ശർക്കരയെന്റെ കയ്യിൽ വെച്ചുതന്നു…
“”…മ്മ്മ്..!!”””_ അമ്മയുടെ ചോദ്യത്തിന് മറുപടിയായി ഞാനൊന്നുമൂളി…
അതിനൊപ്പം കയ്യിലിരുന്ന ശർക്കര വായിലേയ്ക്കിടുകയും ചെയ്തു…
“”…ചുമ്മാ… നിങ്ങള് ജയിച്ചോ..??”””_ എന്റെമൂളലുകേട്ടതും അമ്മ വിശ്വാസംവരാത്ത പോലെയെന്നെനോക്കി…
“”…അറിഞ്ഞൂടാ..!!”””_ അപ്പോഴത്തെയെന്റെ മറുപടികേട്ടതും അമ്മയ്ക്കു ചിരിവന്നു;
“”… ഒരു സംശയോമില്ല… എന്റെമോൻ തന്നെ..!!”””_ ശേഷം അമർത്തി ചിരിച്ചുകൊണ്ടെഴുന്നേറ്റ അമ്മ;
“”…സിത്തൂ… ചോറെടുക്കട്ടേ..??”””_ ന്ന് കൈകഴുകുന്നതിനിടയിൽ ചോദിച്ചു…
അതിന്,
“”…ഇപ്പ വേണ്ട… പിന്നക്കഴിയ്ക്കാം..!!”””_ ന്നു മറുപടിപറഞ്ഞതും,
“”…നീയതിനെന്തേലുമിടയ്ക്കു കഴിച്ചോ..?? ഇല്ലല്ലോ..?? പിന്നെ സമയത്തുവന്ന് വല്ലതുങ്കഴിയ്ക്ക് ചെക്കാ..!!”””_ ന്നും കൂട്ടിച്ചേർത്തുകൊണ്ടമ്മ ചോറുവിളമ്പാനായി പ്ലേറ്റെടുത്തതും ഞാനെഴുന്നേറ്റോടി അടുത്തേയ്ക്ക്ചെന്നു;
“”…ഇപ്പ വേണ്ട..!!”””
“”…അതെന്താ..?? വരണവഴിയ്ക്ക് എന്തേലുങ്കഴിച്ചോ..??”””_ അമ്മ രൂക്ഷമായിചോദിച്ചതും ഞാൻ ഉവ്വെന്നുതലകുലുക്കി…