അതിനുമറുപടിയായി അവനെന്നെയൊന്നു നോക്കിയല്ലാതെ ഒന്നുംപറഞ്ഞില്ല…
“”…കണ്ണനുമായെന്തേലും ദേഷ്യമുണ്ടെന്നുകരുതി മീനുവേച്ചിയെന്താ കാട്ടിയേ..??”””
“”…ആ കണ്ണന്റെ ചേച്ചിയല്ലേ… അപ്പോളവനോടുള്ള ദേഷ്യമിവളോടുംകാണും..!!”””_ അവനെനിയ്ക്കു മുഖംതരാതെ പറഞ്ഞുനടന്നു…
ഈ കണ്ണനെന്നു പറയുന്നത് മീനാക്ഷിയുടെ അനിയനാണ്…
ഞങ്ങളുതമ്മിൽ അത്ര രസത്തിലൊന്നുവല്ല… നേർക്കുനേരേ കണ്ടാൽ തല്ലുപിടിയാണ്…
എന്നാലതിനു പ്രത്യേകിച്ചു കാരണമൊന്നുമില്ലായിരുന്നു…
ഗ്രൗണ്ടിലെ ചെറിയചെറിയ പ്രശ്നങ്ങൾ മതിയായിരുന്നു ഞങ്ങൾക്ക്…
അതിനും ഒരാഴ്ചമുന്നേ ഒന്നുംരണ്ടുംപറഞ്ഞ് ശ്രീക്കുട്ടനും കണ്ണനും സ്കൂളിൽവെച്ചടിയായി…
അതിന്റെപേരിൽ ഹെഡ്മാസ്റ്റർ വീട്ടിൽനിന്നാളെ വിളിപ്പിയ്ക്കുകയും ശ്രീക്കുട്ടനു ചെറിയമ്മയുടെ കയ്യിൽനിന്ന് നല്ലവീക്കും കിട്ടിയതോടെ അവന്മാർ ആജന്മ ശത്രുക്കളാവുകയായിരുന്നു…
“”…എടാ… നമ്മക്കിന്നിതിലേ പൂവാം..??”””_ സ്ഥിരംപോകുന്ന വഴിയിലേയ്ക്കവൻ തിരിഞ്ഞതും ഞാൻചോദിച്ചു…
“”…പോടാ… അതുചുറ്റാ..!!”””
“”…എടാ ഇതിലേപോവാണെങ്കി കീത്തുവേച്ചി മുട്ടായിവാങ്ങിത്തരും… വാ..!!”””_ ആ വളവുതിരിയാൻ സമ്മതിയ്ക്കാതെ ഞാനവന്റെ കൈയിൽപ്പിടിച്ചു വലിച്ചുകൊണ്ടവരുടെ പിന്നാലെനടന്നു…
അത്രയുംനേരമായ്ട്ടും പറയാത്തോണ്ട് ഇനിയും മീനുവേച്ചിയത് പറയില്ലെന്നൊരുതോന്നൽ അപ്പോഴേക്കുമെന്റെയുള്ളിൽ ഉടലെടുത്തിരുന്നു…
ആ വിശ്വാസമാണ് അതിലേപോകാൻ എനിയ്ക്കു ധൈര്യംതന്നതും…
ശ്രീക്കുട്ടൻ ആദ്യം തിരിഞ്ഞവഴിയേ പോകുവാണേൽ
പത്തുമിനിറ്റ് മതി ഞങ്ങൾക്കു വീട്ടിലെത്താൻ…