പക്ഷേ, അവളുടെ മുഖത്തൊരു ദാക്ഷിണ്യവുമില്ലായിരുന്നു…
“”…നീയെന്തൊക്കെ പറഞ്ഞാലും ഞാനിതവളോട് പറയും… നിനക്കൊക്കെ രണ്ടടി കിട്ടിയാലേ ശെരിയാവൂ..!!”””_ ഈർഷ്യയോടതും പറഞ്ഞവൾ നടത്തത്തിന്റെ വേഗതകൂട്ടിയപ്പോൾ,
“”…മീനുവേച്ചീ… ന്റെ കത്തിങ്ങ് തിരിച്ചുതാ..!!”””_ പിന്നാലെയോടി കുറച്ചുദേഷ്യത്തോടതു പറഞ്ഞതും അവള് കഴുത്തുവെട്ടിച്ചെരിച്ച് എന്റെനേരേ തിരിഞ്ഞു…
“”…ഇല്ല… ഞാനിതു നിന്റെ ചേച്ചീടെകയ്യിൽ കൊടുത്തോളാം… അവളൂടിയറിയട്ടേ
മൊട്ടേന്നുവിരിയണേനു മുന്നേ അനിയന്റെ കയ്യിലിരുപ്പിതാന്ന്..!!”””_ അവൾവീണ്ടും തിരിഞ്ഞു നടക്കാൻതുടങ്ങി…
“”…എന്റെ കത്തിങ്ങ് തിരിച്ചു തന്നേച്ചാമതി..!!”””
“”…ഞാനിതവൾടെ കയ്യിലേ കൊടുക്കൂ… വേണേൽ അവൾടേന്നു മേടിച്ചോ..!!”””_ അതുകൂടികേട്ടപ്പോൾ എനിയ്ക്കു ദേഷ്യംകൂടി…
പല്ലുകടിച്ചുകൊണ്ടവളെ തുറിച്ചു നോക്കിയതും എന്റെ ഭാവംകണ്ടിട്ടെന്നോണം,
“”…കീത്തൂ…!!”””_ ന്ന് കുറച്ചുറക്കെയായി നീട്ടിയൊരു വിളിയായിരുന്നൂ മീനാക്ഷി…
അതോടെ വീണ്ടുമെന്റെ ഗ്യാസ്സുപോയി…
ഞാനവളെ നോക്കി പറയല്ലേയെന്നർത്ഥത്തിൽ കണ്ണു കാണിയ്ക്കുമ്പോഴേയ്ക്കും അവൾ വേഗത്തിൽനടന്ന് കീത്തുവേച്ചിയോടൊപ്പം ചേർന്നു…
അതോടെ അവരുമൂന്നുപേരും ഒന്നിച്ചായിനടപ്പ്… ഞാനാണെങ്കിൽ കുറച്ചു പിന്നാലെയും…
മീനാക്ഷി ഒപ്പമെത്തിയതും ശ്രീക്കുട്ടൻപതിയെ നടത്തത്തിന്റെ വേഗംകുറച്ചു…
ശേഷമെന്നെയും കാത്തുനിന്നപ്പോൾ,
“”…എന്ത്രാ..?? നീ മീനുവേച്ചിയോടും മിണ്ടൂലേ..??”””_ഞാനവനൊപ്പം നടന്നുകൊണ്ടു ചോദിച്ചു…