കീത്തുവേച്ചിയേയും ചേച്ചിയുടെ പിന്നാലെയിറങ്ങിയ മീനാക്ഷിയേയും കണ്ടപ്പോൾതന്നെ എന്റെ പാതിബോധം പോയെന്നുതന്നെ പറയാം…
“”…ഓ.! ഇവളൂണ്ടോ..??”””_ മീനാക്ഷിയെക്കണ്ടതും ശ്രീക്കുട്ടന്റെ മുഖംചുളിഞ്ഞു…
പക്ഷേ ഞാനതു മൈൻഡാക്കിയില്ല…
എന്റെ നോട്ടമപ്പോഴും ഒറ്റത്തോളിൽ ബാഗുമിട്ട് മറുകൈയിൽ കുടയും നിവർത്തിപ്പിടിച്ചുവരുന്ന മീനാക്ഷിയിലായിരുന്നു…
“”…ഹ.! നിങ്ങള് പോയില്ലാർന്നോ..??”””_ അടുത്തെത്തിയതും
കീത്തുവേച്ചി ഞങ്ങളെ മാറിമാറി നോക്കി ചോദിച്ചു…
എന്നാലപ്പോഴുമെന്റെ കണ്ണുകൾമുഴുവൻ മീനാക്ഷിയുടെ മുഖത്തായിരുന്നു…
അവളാണെങ്കിലെന്നെ രൂക്ഷമായിനോക്കി ഭീഷണിപ്പെടുത്തുവാനും മറന്നില്ല…
“”…അല്ലട ശ്രീക്കുട്ടാ… നിന്നെയിപ്പെന്താ വീട്ടിലോട്ടൊന്നും കാണുന്നില്ലല്ലോ..??”””_ ചേച്ചിയവനോടു ചോദിച്ചപ്പോൾ ഞാൻ മീനാക്ഷിയുടെ മുഖത്തുനിന്നും കണ്ണെടുത്തു…
“”…ഞാൻ വരുന്നേക്കെണ്ട്… കീത്തുവേച്ചി കാണാഞ്ഞിട്ടാ..!!”””_ അവനൊരൊഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് മുന്നിലേനടന്നു….
എന്തൊക്കെയോ ചോദിച്ചുകൊണ്ട് കീത്തുവേച്ചി പിന്നാലെയും…
ചേച്ചിയുടെ മട്ടുംഭാവവും കണ്ടപ്പോൾ ഒന്നുമറിഞ്ഞിട്ടില്ലെന്നു തോന്നിയതോടെ ചേച്ചിയുടെ പിന്നിലായിനടന്ന മീനാക്ഷിയുടടുത്തേയ്ക്ക് ഞാൻ വേഗത്തിൽചെന്നു…
“”…മീനുവേച്ചീ… മറ്റേക്കാര്യമ്പറഞ്ഞില്ലേ..??”””_ ആകാംഷയോടെ ചോദിച്ചതും അവളെന്നെ തുറിച്ചുനോക്കി…
ശേഷം,
“”…ഇല്ല… എന്തേയ് പറയട്ടേ..??”””_ എന്നൊരു ചോദ്യംകൂടിയിട്ടതും,
“”…യ്യ്യോ.! പറയല്ലേ..!!”””_ ന്നുംപറഞ്ഞ് ഞാനെന്റെ കണ്ണുകൾകൊണ്ടു കെഞ്ചി…