എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]

Posted by

കണ്ണിലേയ്ക്കു നോക്കിക്കൊണ്ട് അവളുടെ ഇടുപ്പിൽ പിടിച്ചമർത്തി എന്നിലേയ്ക്ക്‌ ചേർക്കുന്നതിനിടയിൽ ഞാൻചോദിച്ചു…

“”…അതേ.. മതി… മതി… നീ സെന്റിയടിച്ചാൽ അന്നെന്നെ ക്ഷീണിപ്പിയ്ക്കും… ഉറക്കത്തുമില്ല… അതോണ്ട് കൂടുതൽ ദേഹത്തുതൊട്ടിട്ടുള്ള സ്നേഹോന്നും വേണ്ടന്നേ..!!”””

അവളുടെ കൊഴുത്ത അരക്കെട്ടിൽ ചുറ്റിപ്പിടിച്ചിരുന്ന കൈ വിടുവിച്ചുകൊണ്ട് അവൾ പറഞ്ഞപ്പോൾ എന്റെമുഖം മ്ലാനമായി…

“”…എന്തേ…കുട്ടൂസിന് സങ്കടംവന്നോ..?? പോട്ടേട്ടോ… ഇന്നലത്തെ കുത്തിമറിലൊക്കെ കഴിഞ്ഞിട്ട് കുട്ടൂസെന്നെ എപ്പോഴാ ഉറങ്ങാൻവിട്ടേ..?? ഓർമ്മയുണ്ടോ..?? ഞാൻ ഹോസ്പിറ്റലിൽ ചെന്നിരുന്ന് ഉറങ്ങുവായ്രുന്നു… അറിയാവോ..?? അതുകൊണ്ട് കൂടുതൽ സെന്റിയോന്നും വേണ്ടാട്ടോ… തൽക്കാലം ഇതുവെച്ച് ഇന്നത്തേയ്ക്കഡ്ജസ്റ്റ് ചെയ്തോ..!!”””

എന്റെ വിഷമംകണ്ട് സാന്ത്വനിപ്പിയ്ക്കാനെന്നപോലെ പറഞ്ഞുകൊണ്ട് കവിളിലൊരു മുത്തവുംതന്നിട്ട് അവൾനേരെ ബെഡ്റൂമിലേയ്ക്കു കയറിപ്പോയി…

പിന്നെ കുറച്ചുനേരം ഫോണിലുംകുത്തി അവടെയിരുന്നശേഷം ബോറടിച്ചപ്പോളാണ് ബെഡ്റൂമിലേയ്ക്കു ചെല്ലുന്നത്…

“”…മിന്നൂസേ..??”””

“”…ആ… ഞാൻ കുളിയ്ക്കാൻ കേറി.. എന്താപ്പോ..??”””

ഞാൻ വിളിച്ചുംകൊണ്ട് റൂമിലേയ്ക്കു ചെന്നപ്പോൾ അവൾ ബാത്ത്റൂമിൽനിന്നും വിളികേട്ടു…

“”…ഏയ്‌.! വെറുതെ… ഒന്നു കാണാന്തോന്നുവാ..??”””_ ഞാൻ ബാത്‌റൂമിന്റെ ഡോറിലേയ്ക്കു നോക്കി വിളിച്ചുപറഞ്ഞിട്ട് ബെഡിലേയ്ക്കിരുന്നു…

“”…ദേ… മിണ്ടാണ്ടിരുന്നോ… അല്ലേ.. ഞാനിപ്പോ ഈ കോലത്തിലിറങ്ങിയങ്ങ് വരും..!!””

Leave a Reply

Your email address will not be published. Required fields are marked *