ഹാർട്ട് അറ്റാക്ക് 2 [കബനീനാഥ്] [climax]

Posted by

വിശാൽ അവളുടെ കൈ എടുത്ത് ചേർത്തു പിടിച്ചു…

ലയ അവന്റെ മുഖത്തേക്ക് തറച്ചു നോക്കിയിരുന്നു…

“”നമ്മൾക്ക് നമ്മൾ മതി… ലയ എന്നെ മനസ്സിലാക്കുമെന്നറിയാം… പക്ഷേ, എതെങ്കിലും കാരണവശാൽ അച്ഛനും അമ്മയും അറിഞ്ഞാൽ ലയ  വേണം അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ…… “

ലയ ഒന്നു പുഞ്ചിരിച്ചു…

പക്ഷേ, അവളുടെയുള്ളിൽ ഒരു ട്രെയിൻ ഇളകിത്തുടങ്ങിയിരുന്നു…

“” അല്ലെങ്കിലും ദുബായ്ക്കു പറക്കുന്ന നമുക്കെന്ത് പ്രശ്നം… അല്ലേ… ….?””

പ്രശ്നം ലഘൂകരിച്ച മനസ്സോടെ വിശാൽ അവളുടെ ചുമലിൽ കൈ ചുറ്റി, തന്നിലേക്ക് ചേർത്തു…

“” അച്ഛൻ……….. ? “”

അവന്റെ നെഞ്ചിലേക്ക് പതിയെ ചേർന്ന് ലയ ചോദിച്ചു…

“” അതെന്റെ നൊമ്പരമാണ് ലയ… ഞാൻ മരിക്കുവോളം എന്നെ വേട്ടയാടിക്കൊണ്ടേയിരിക്കുമത്… “

അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് വിശാൽ തുടർന്നു…

“”ലയ നേരത്തെ പറഞ്ഞില്ലേ, നിങ്ങൾ പണ്ട് താമസിച്ച ഫ്ളാറ്റിന്റെ കാര്യം…”

ലയ അനങ്ങിയില്ല…

“” ആ ഭാഗത്തെവിടെയോ ലെവൽ ക്രോസ് മുറിച്ചു കടക്കുമ്പോൾ….. …… “

ലയ, കയ്യെടുത്ത് അവനെ ചുറ്റി…

തന്റെ ഹൃദയം ഇപ്പോൾ നിലച്ചേക്കുമെന്ന് ലയയ്ക്കു തോന്നി…

“ ഹാർട്ട് അറ്റാക്ക്……………..””

വിശാലിന്റെ ശബ്ദം അവൾ കേട്ടു…

“ ആരും കണ്ടില്ല………. അറിഞ്ഞില്ല… അല്ല , അറിഞ്ഞിട്ടും കാര്യമില്ല………. “

അവളുടെ മുടിയിഴകളിലേക്ക് മുഖം ചേർത്ത് അവൻ വിമ്മിക്കരഞ്ഞു…

അവനെ ആശ്വസിപ്പിക്കാൻ പോലുമാകാതെ ലയ, അവന്റെ മടിയിൽക്കിടന്ന് എരിഞ്ഞു…

“” ഏറ്റുവാങ്ങാൻ പോലും അന്നമ്മ , സമ്മതിച്ചില്ലായിരുന്നു……….”

തന്റെ തലയോട്ടി മിഴിനീരിൽ നനഞ്ഞത് ലയ അറിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *