“” ഒരു തരത്തിൽ ഞാനാണ് ലയയെ രക്ഷിച്ചത്……””
പ്രമോദ് ശബ്ദിച്ചില്ല…
തന്റെ മകൾ എന്തുമാത്രം മാറിപ്പോയെന്നറിഞ്ഞ് ആ പിതാവിന്റെ മനം നീറിപ്പുകഞ്ഞുകൊണ്ടിരുന്നു…
ചന്ദ്രദാസിന്റെ മരണ ശേഷം ലയയിൽ പ്രകടമായിരുന്ന മാറ്റങ്ങൾ അയാളുടെ ചിന്തകളിൽ മിന്നിമറഞ്ഞു……
മറവി……………..
ചിന്തകൾ……….
വിഷാദ ഭാവം…..
രാത്രി കിടക്കാൻ പിരിയുമ്പോൾ കണ്ടിരുന്ന ഭയം……….
“” അന്ന് മഴയായിരുന്നു… കറന്റുമില്ലായിരുന്നു… ആരും കാണാതിരുന്നത് നമ്മുടെ ഭാഗ്യം… “
പ്രമോദ് അനങ്ങിയില്ല… ….
ഇതിൽപ്പരം ഒരു നാണക്കേട് വരാനില്ല…
തന്റെ ഇന്നോളമുള്ള അദ്ധ്യാപകവൃത്തിക്കിടയിലോ ജീവിതത്തിലോ ഒരിക്കലും ഇത്ര കൊടിയ അപമാനം പേറി ഇരിക്കേണ്ടി വന്നിട്ടില്ല…
“” ഞാൻ എന്നെ ന്യായീകരിക്കുകയല്ല സർ…
ഞാനും ഒരു പുരുഷനല്ലേ… …. “
അതെ…
ശ്യാം ഒരു പുരുഷനാണ്……
തന്റെ മകൾ ശ്യാമിനടുത്തേക്കാണ് വന്നത്…
അവൾ സ്ത്രീയായി , എന്ന കാര്യം താനോ ഭാര്യയോ ഓർത്തതുമില്ല…
ആദ്യം തന്നേക്കാൾ പ്രായമുള്ളൊരാൾ… !
പിന്നെ വിവാഹിതനായൊരാൾ…….!
ഏത് പാഠമാണ് താൻ മകൾക്കു പഠിപ്പിച്ചു കൊടുക്കാൻ മറന്നതെന്നോർത്ത് ആ അച്ഛൻ ഹൃദയമുരുകി വിലപിച്ചു…
“” ശ്യാം………..”
ഒടുവിൽ പ്രമോദ് കസേരയിൽ നിന്ന് എഴുന്നേറ്റു…
അയാൾ ഒരടി ശ്യാമിനരികിലേക്ക് നടന്നടുത്തു…
“” ഈ വർഷം എന്തായാലും തിരികെ നാട്ടിലേക്ക് പോകണമെന്ന് കരുതിയതാണ്… ഇനിയതല്പം നേരത്തെയാക്കാം………..””
അയാളുടെ ശബ്ദം ഇടറിയിരുന്നു…
ശ്യാം അയാളെ നോക്കുക മാത്രം ചെയ്തു.
പ്രമോദ് ശ്യാമിന്റെ കൈകൾ കൂട്ടിപ്പിടിച്ച് തന്റെ നെഞ്ചോടു ചേർത്തു… ….