അവർ സ്റ്റെപ്പുകൾ വേഗത്തിൽ കയറി വരുന്ന ശബ്ദം കേട്ടു…
സമയമില്ല… !
വേഗം… ….!
വേഗം……….!
അവന്റെ ഉള്ളിൽ നിന്നാരോ അലറി വിളിച്ചു കഴിഞ്ഞിരുന്നു…
ലൈറ്റ് ഹൗസിലെ പ്രകാശം ചുറ്റിത്തിരിയുന്നതു പോലെ അവന്റെ മിഴികൾ ഒന്നു പരതി…
എന്ത് വഴി… ….?
താഴെ പടികൾ… ….
ഒന്ന് ലയയുടെ ഫ്ളാറ്റ്…
മറ്റേത്……….?
നൊടിയിടയിൽ ശ്യാം ബോഡി വരാന്തയിലൂടെ വലിച്ചിഴച്ചു കൊണ്ട് തന്റെ ഫ്ളാറ്റിന്റെ ഡോർ ചവിട്ടിത്തുറന്നു…
ബോഡിയുടെ കാലുകൾ ഹാളിലേക്ക് നിരങ്ങിക്കയറിയതും ലാൻഡിംഗിൽ സംസാരം കേട്ടു…
ജസ്റ്റ് എസ്കേപ്പ്ഡ്………..!!!
ചുവരിലേക്കു ചാരി ശ്യാം മിഴികളടച്ചു കിതച്ചു……….
“”നായിന്റെ മോൾ………..!!!”
കിതപ്പടങ്ങിയതും ശ്യാം പല്ലു ഞെരിച്ചു…….
വാതിൽ ലോക്ക് ചെയ്ത് അവൻ ശവത്തിനടുത്ത് , ശവം പോലെ സർവ്വതും തകർന്ന് നിലത്തേക്കിരുന്നു…
ഇന്നിങ്ങോട്ടു വരണ്ടായിരുന്നു…
പുറത്ത് ഹുങ്കാരത്തോടെ കാറ്റു വീശുന്ന ശബ്ദം കേട്ടു…
മിന്നലൊളികൾ ജനൽച്ചില്ലിൽ വന്നടിച്ചു..
പിന്നാലെ മുഴക്കവും…
ഇതെന്തു ചെയ്യും… ….?
ശ്യാം സ്വയം ചോദിച്ചു കൊണ്ടിരുന്നു…
സാറിനെയും ടീച്ചറേയും വിളിച്ചിറക്കി കാണിച്ചാലോ……….?
പെണ്ണ് പ്ലേറ്റ് മറിച്ചാൽ തീർന്നു……
അതിപ്പോൾ കണ്ടതുമാണല്ലോ…
പെണ്ണിനാണല്ലോ മുൻഗണന…
മാഷും ടീച്ചറും അതങ്ങനെ പെട്ടെന്നു സമ്മതിച്ചു തരില്ല താനും…
പൊലീസ് വരും…
ബാക്കി ശ്യാം ആലോചിച്ചില്ല…
നശിച്ച നേരത്താണ് ഇങ്ങോട്ടു പോന്നത്…
വല്ലപ്പോഴും ക്ലീൻ ചെയ്യാൻ മാത്രമേ വരാറുണ്ടായിരുന്നുള്ളൂ…
ഈ വരവ് ഇങ്ങനെയുമായി…
അതല്ലല്ലോ പ്രശ്നം…?
ഇനിയെന്തു ചെയ്യും… ….?