“”…ഒന്നും ചെയ്തില്ലേ..?? സ്ഥിരം നിങ്ങളിവനെ കടയിൽപ്പറഞ്ഞു വിടാറില്ലേ..?? നിങ്ങടെ കറന്റ്ബില്ലും വെള്ളത്തിന്റെബില്ലുമൊക്കെ കൊണ്ടോയി അടയ്ക്കുന്നതാരാ..?? ഇവനല്ലേ..?? എന്നിട്ട് നിങ്ങളിവനെന്തു ചെയ്തെന്നോ..??നിങ്ങൾക്കെന്തേലും മേടിയ്ക്കാനുണ്ടേൽ നിങ്ങളുപോണം… അല്ലെങ്കിലാരേങ്കിലും കൊണ്ട് മേടിപ്പിയ്ക്കണം… അല്ലാതെന്തിനുമേതിനും കടയിലും ഓരോ ആവശ്യത്തിനും പറഞ്ഞുവിടാനിവനെന്താ നിങ്ങടെയൊക്കെ സെർവെന്റോ..?? അതോണ്ട് പറയുവാ, ഇനിയൊരിയ്ക്കക്കൂടി ഇവനെക്കൊണ്ടെന്തേലും ജോലിചെയ്യിച്ചെന്ന് ഞാനറിഞ്ഞാ… അറിയാലോ മീനാക്ഷിയെ..?? ഹ്മ്മ്മ്..??”””_ ചോദ്യഭാവേനയൊന്നു മൂളി വല്ലാത്തൊരു നോട്ടത്തോടെ അവളെന്നെയും പിടിച്ചുകൊണ്ട് നടന്നപ്പോൾ ആശേച്ചിയറിയാതെ ചുറ്റുമൊന്നു നോക്കിപ്പോയി…
അവരുടെ കണ്ണുകൾ നിറഞ്ഞതുകണ്ടപ്പോൾ എനിക്കും സങ്കടമായി…
…ഈശ്വരാ.! ഈ മറുത എല്ലാരേം വെറുപ്പിയ്ക്കും… നാശം പിടിച്ചത്..!!_ മനസ്സിൽ പിറുപിറുത്തുകൊണ്ട് അവളെ ചെറഞ്ഞൊന്നു നോക്കിയപ്പോഴേയ്ക്കും ഫ്ലാറ്റിന്റെ ഡോറുതുറന്ന് അവളെന്നെ അകത്തേയ്ക്കു വലിച്ചെറിഞ്ഞിരുന്നു…
ഞാൻ രണ്ടുസ്റ്റെപ്പ് മുന്നിലേയ്ക്കു നീങ്ങി തിരിഞ്ഞുനോക്കുമ്പോഴേയ്ക്കും അവൾ ഡോറ് വലിച്ചടയ്ക്കുവേം ചെയ്തു…
“”…നിന്റടുക്കെയൊന്ന് ഷോപ്പിങ്ങിനുപോവാൻ വിളിച്ചപ്പോഴാണ് നെനക്കു സമയമില്ലാത്തേ ലേ..?? ഇപ്പൊ അവളുമാരടുക്കെ കൊഞ്ചിക്കുഴയുന്നേനൊരു പ്രശ്നോമില്ല… അല്ലേത്തന്നെ ഞാനാരാ..?? നെനക്കെന്തേലും ആവശ്യമുണ്ടേൽ അതുസാധിച്ചു തരാനുള്ള ഒരുയന്ത്രം..!!”””_ ഒന്നുനിർത്തിയ മീനാക്ഷി,