കേട്ടതും എനിയ്ക്കങ്ങോട്ടു പൊളിഞ്ഞുവന്നു;
“”…ആശേച്ചീ… പറഞ്ഞതു തെറ്റായിപ്പോയീന്നു കരുതീട്ടോ, അല്ലെങ്കി നിങ്ങളെപ്പേടിച്ചിട്ടോ അല്ല ഇവളുവന്നു സോറിപറഞ്ഞേ… ഞാമ്പറഞ്ഞിട്ടാ… അതുകൊണ്ടവളു പറഞ്ഞത് ഞാൻ കേട്ടാൽമതി..!!”””
ഒന്നുനിർത്തിയ ഞാൻ;
“”…പക്ഷേ ആശേച്ചീ… നിങ്ങളെന്തൊക്കെ പറഞ്ഞാലും ഈ ചെയ്തതൊട്ടും ശെരിയായില്ലകേട്ടോ… നിങ്ങളെക്കുറിച്ച് ഞാനിങ്ങനെയൊന്നുമല്ല കരുതീരുന്നേ… നിങ്ങളെ… നിങ്ങളെ ഞാനെന്റെ ചേച്ചീടെസ്ഥാനത്തു കണ്ടുപോയി… അല്ലെങ്കി സത്യായ്ട്ടും ഈ സിദ്ധാർത്ഥിന്റെ ഇതുവരെക്കാണാത്തൊരു മുഖം നിങ്ങളുകണ്ടേനെ..!!”””_ പറഞ്ഞുകൊണ്ട് ഞാൻ പല്ലുകടിച്ചമർത്തീതും ആശേച്ചിയുടെമുഖം വിവർണ്ണമായി…
അവരെയൊന്നുകൂടി ഇരുത്തിനോക്കിയശേഷം മിന്നൂസിനെയും ചേർത്തുപിടിച്ചുകൊണ്ട് ഫ്ലാറ്റിലേയ്ക്കു നടക്കുമ്പോൾമുഴുവൻ എന്റെചിന്ത ഇനി ഇവളെയെങ്ങനെ പറഞ്ഞു സമാധാനിപ്പിയ്ക്കുമെന്നായിരുന്നു…
ഞാനായ്ട്ടു പറഞ്ഞുവിട്ടിട്ട് നാട്ടുകാരുടെമുന്നിൽ നാണംകെട്ടതിൽ ഇവളെങ്ങനെന്നോടു പ്രതികരിയ്ക്കുവോ ആവോ..??
ചിന്തയിൽ മുഴുകി നടക്കുന്നതിനിടയിൽ പെട്ടെന്ന് മീനാക്ഷിയെന്നെ മുന്നിലേയ്ക്കു പിടിച്ചുതള്ളി…
പ്രതീക്ഷിയ്ക്കാതെയുള്ള തള്ളായതിനാൽ ഞാൻ മുന്നിലേയ്ക്കൊന്നു വേച്ചുപോകയും ചെയ്തു…
കാര്യമറിയാതെ ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ ഞാൻകണ്ടത്, ആശേച്ചിയുടെ അടുക്കലേയ്ക്കു പായുന്ന മീനാക്ഷിയെയാണ്…
ഒന്നുംചെയ്യാൻ സാധിയ്ക്കാതെ നിസ്സാരനായിനിന്ന എന്റെമുന്നിൽ വെച്ചുതന്നെ ആശേച്ചിയുടെ കരണമൊന്നുപൊളിഞ്ഞു…