“”…നീ വാക്കു മാറണ്ട… ആ ഫോണിങ്ങ് താ… ഞാൻ ജിത്തുവിനോടു വിളിച്ചുപറഞ്ഞോളാം..!!”””_ അവളെന്റെനേരേ ഫോണിനായി കൈനീട്ടി…
അപ്പോഴുമവൾക്കെന്നെ വിടാനുദ്ദേശമില്ലായ്രുന്നെന്നു സാരം…
“”…വേണ്ട.! വിളിച്ചൊന്നും പറയണ്ട… എനിയ്ക്ക്… എനിയ്ക്കു ജോലിയ്ക്കു പോണം..!!”””_ എനിയ്ക്കും വാശിയായി…
“”…സിദ്ധൂ… വെറുതേ വാശി കാണിയ്ക്കണ്ട… ഞാമ്പറഞ്ഞപോലെ ചെയ്താമതി… നീയൊരു ജോലിയ്ക്കും പോണില്ല… മാത്രോമല്ല,
ഇനിയിതേക്കുറിച്ചൊരു ചർച്ചയുംവേണ്ട…
കേട്ടല്ലോ..!!”””_ അവള് തീർത്തുപറഞ്ഞിട്ട് അകത്തേയ്ക്ക് നടന്നു…
“”…അല്ലേലും ആശേച്ചി പറഞ്ഞതു സത്യാ… ജോലീം കൂലീമില്ലാത്ത ഭർത്താക്കമ്മാരെ ഭാര്യമാർക്കൊരു വിലയുംകാണൂല..!!”””_ അവളെ എരിവുകയറ്റാനായി ചുമ്മാ പറഞ്ഞതല്ല, മറിച്ച് അറിയാതെ നാവിന്നു വീണുപോയതായിരുന്നു…
പറഞ്ഞതുകേട്ടതും പോയതിന്റെ രണ്ടിരട്ടി സ്പീഡിലവൾ തിരികെയെത്തി…
“”…എന്താ..?? എന്താ നീ പറഞ്ഞേ..?? ആശേച്ചി പറഞ്ഞെന്നോ..?? അവളെന്താ പറഞ്ഞേ..?? ഞാൻ നിനക്കൊരു വിലേം തരണില്ലെന്നോ..?? ആണോ..?? അവളങ്ങനെയാണോ പറഞ്ഞേ..??”””_ അടുത്തുവന്ന് മീനാക്ഷിയെന്റെ നേരേയൊന്നു ചീറിയപ്പോൾ ചങ്കൊന്നുപിടഞ്ഞു…
അറിയാതെ വായീന്നു വീണുപോയതാണെന്ന് പറഞ്ഞാൽ ഇനിയീ കഴുത വിശ്വസിയ്ക്കത്തുമില്ല…
“”…അത്… അതു മിന്നൂസേ… ഞാനങ്ങനെയല്ല പറഞ്ഞേ..!!”””_ അവളെയൊന്നു സമാധാനിപ്പിയ്ക്കാനായി ശ്രെമിച്ചെങ്കിലും, എന്റെ വിശദീകരണം കേൾക്കാനൊന്നും അവൾക്കു മനസ്സുണ്ടായിരുന്നില്ല…