“അടിക്കാൻ എന്തിനാ കുപ്പായം… എന്തായാലും ഇപ്പോൾ തന്നെ കുപ്പായം ഒക്കെ ഊരും അപ്പോൾ പിന്നെ ഇടാത്ത നല്ലത്….”
ഞാൻ ഫ്രിഡ്ജ് തുറന്നു തണുത്ത ബിയർ കുപ്പി എടുത്ത് ബെഡിൽ വെച്ച്….
“അപ്പൊ പിന്നെ അടിച്ചാലോ….” ഞാൻ ഒരു ടിൻ പൊട്ടിച്ചു അവൾക് കൊടുത്തു…
“ഇതെന്തിനാ എനിക്ക്….?” അവൾ സംശയ രൂപേണ എന്നെ നോക്കി…
“ഏഹ്… അതെന്ത് ചോദ്യം 2 എനിക്ക് 1 നിനക്ക്… അതിനല്ലേ 3 വാങ്ങിയത്…?”
“അയ്യടാ ഇത് മൂന്നും പൊന്നുമോന് വേണ്ടിയാണു….നിന്റെ അഴിഞ്ഞാട്ടം കാണാൻ വേണ്ടി അല്ലെ ഞാൻ വാങ്ങാൻ പറഞ്ഞത്….”
” ഹ അതെന്ത് വർത്താനം….”
“നീ കൂടി അടിക്കെടാ ? എന്തായാലും ഞാൻ പറയുന്നത് നിനക്കും.. നീ പറയുന്നത് എനിക്കും ഓര്മ ഇണ്ടാവില്ലല്ലോ ?”
ഞാൻ അവളുടെ മൂഡ് ഒന്നറിയാനുള്ള ആവേശത്തിൽ നിർബന്ധിച്ചു .
“അയ്യാ ..എനിക്കൊന്നും വേണ്ട ..ചിലപ്പോ ഞാൻ ഛർദിച്ചാൽ നീ തന്നെ കോരേണ്ടി വരും ”
അവൾ കള്ളച്ചിരിയോടെ പറഞ്ഞു എന്നിലേക്ക് ചാഞ്ഞു .
“ഓ ..അതാണോ ഇത്ര വല്യ കാര്യം .. അതൊക്കെ ഞാൻ കോരാം ..നീ ഒരു കമ്പനി താടോ”
ഞാൻ അവളെ പിന്നെയും ഓരോന്ന് പറഞ്ഞു കളത്തിലിറക്കാൻ നോക്കി .
“വേണ്ടെടാ ..എനിക്ക് അത് അത്ര ഇഷ്ടമല്ല …. എനിക്ക് നിന്റെ അബോധ മനസ്സിൽ ഉള്ള മുഴുവൻ രഹസ്യങ്ങളും ചൂഴ്ന്ന് എടുക്കണം…
“ആ കാത്തിരുന്നോ 2 ബിയർ അടിച്ചാൽ ഒന്നും എനിക്ക് ഒന്നും ആവില്ല മോളെ…”
” ആ അത് സാരമില്ല… എനിക്ക് തത്കാലം ഇത്ര മതി…. നീ പെട്ടന്ന് കുടിക്ക്…”
ഞാൻ അവളെ കാണിക്കാനായി മനഃപൂർവം ഒറ്റ ഇരുപ്പിനു 2 കുപ്പിയും അകത്താക്കി ഒരു ഏമ്പക്കവും വിട്ടു ഒരു കൂസലും ഇല്ലാതെ അവളെ നോക്കി…