ഞാൻ ബിയർ കുടിക്കുന്നപോലെ കുറച്ച സമയം അഭിനയിച്ചു… രേഷ്മ ആണെങ്കിൽ ആകാശത്തേക്ക് നോക്കി ഇരുന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….
” എടാ എനിക്ക് മതി… ഓവർ ആയി… ഇനിയും കുടിച്ചാൽ ഞാൻ വാൾ വെക്കും….” ഞാൻ അവളോടായ് ഒരു കള്ളം പറഞ്ഞു….
“എന്നാൽ അത് അവിടെ കളഞ്ഞേക്ക്.. ആരും കാണില്ല…”
“പോടീ….50 ദിർഹംസ് ആണ് ഒരു കുപ്പിക്… അതാണോ നീ കളയാൻ പറയുന്നത്….” പൊട്ടത്തിക്ക് ബീറിന്റെ വില അറിയാത്ത എന്റെ ഭാഗ്യം…
അപ്പോൾ തന്നെ അവൾ നാട്ടിലെ പൈസ കണക്ക് കൂട്ടാൻ തുടങ്ങി…
“ഒരു ബീറിന് 1000 രൂപയോ….? ”
“പിന്നല്ലാണ്ട്… ഇത് കളയാൻ ഒന്നും പറ്റില്ല…. പകുതി ഞാൻ കുടിച്ചിട്ടുണ്ട്… ബാക്കി കുറച്ചേ ഉള്ളു… അത് നീ കുടിച്ചാൽ തീരും…”
മനസില്ലാമനസോടെ ആണെങ്കിലും അവൾ ബിയർ എടുത്ത് മൂക്ക് പിടിച്ചു വെച്ച് ബിയർ ഒറ്റവലി വലിച്ചു
പകുതി കഴിച്ചപ്പോൾ തന്നെ രേഷ്മയിൽ മാറ്റങ്ങൾ വന്നു തുടങ്ങി . വെറുതെ കിടന്നു ചിരിക്കാനും നാക്ക് കുഴയാനുമൊക്കെ തുടങ്ങിയതോടെ പുള്ളിക്കാരി ഫിറ്റ് ആയെന്നു എനിക്ക് മനസിലായി ..
“പടച്ചോനെ….” ടെറസിന്റെ മുകളിൽ ഇരിക്കാൻ വന്ന ഐഡിയ പാളിപ്പോയി എന്ന് എനിക്ക് മനസിലായി….
“വാ നമുക്ക് റൂമിലേക്ക് പോവാം… നല്ല തണുപ്പ് ഉണ്ട്….” ഞാൻ ഇവളെ എങ്ങനെ എങ്കിലും റൂമിൽ എത്തിക്കാനായി പറഞ്ഞു
ആടികുഴഞ്ഞു എണീറ്റ രേഷ്മ എന്റെ കവിളിൽ ചുംബിച്ചുകൊണ്ട് ചിണുങ്ങി . അവളുടെ രണ്ടു കാലും രണ്ടു വഴിക്കാണ് നീങ്ങുന്നത് .
”ആ ബെസ്റ്റ് …. ഇത് പണി ആവും… …”