കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ വീട്ടിലിരുന്നു ബോറടിച്ച സമീക്ഷയും സമീരയും കുട്ടികാലം മുതൽ പഠിച്ചിരുന്ന നൃത്തം പിന്നെയും പൊടി തട്ടിയെടുത്തു അത്യാവിശം പ്രാക്ടിസും കാര്യങ്ങളുമൊക്കെയായി പൊക്കൊണ്ടിരുന്നപ്പോ ഒരു നൃത്ത വിദ്യാലയം ആരംഭിച്ചാലോ എന്നൊരാലോചനയായി രണ്ടു പേർക്കും ദേവ നാരായണനും ഫുൾ സപ്പോർട്. അങ്ങനെ ആയുരാഗ്നി നൃത്ത വിദ്യാലയം നിലവിൽ വന്നു 10 കുട്ടികളിൽ തുടങ്ങിയത് 3 വർഷം കൊണ്ട് 85 കുട്ടികളിലേക്കെത്തി.
അഗ്നിദേവിനും ആയുർദേവിനും 10 വയസുള്ളപ്പോൾ ആണ് ഒരു ആക്‌സിഡന്റിൽ ദേവ നാരായണൻ മരിക്കുന്നതു. അമ്മമാർക്കും മക്കൾക്കും അത് വലിയ ഒരു ആഗാതമായിരുന്നു. മാസങ്ങൾ എടുത്തു ആ ദുഃഖത്തിൽ നിന്നും അവർ കര കയറാൻ അച്ചുവിന്റേം കിച്ചുവിന്റേം കുസൃതികളിൽ സമീക്ഷയും സമീരയും ഭർത്താവിന്റെ വിയോഗം മറക്കാൻ ശ്രമിച്ചു. അച്ചുവിന്റേം കിച്ചുവിന്റേം ബെസ്റ്റ് ഫ്രെണ്ട്സ് അവരുടെ അമ്മമാർ തന്നെയാണ് അച്ചുവിന്റെയും കിച്ചുവിന്റെയും സമ്മുവും (സമീക്ഷ) സരുവും (സമീര). സ്നേഹം കൂടുമ്പോ അച്ചുവും കിച്ചുവും സാമ്മുമ്മേ സരുമ്മേന്നു വിളിക്കും.
വീട്ടിൽ മലയാളം സംസാരിക്കണമെന്ന് സമീക്ഷക്കും സമീരക്കും നിർബന്ധമായിരുന്നു കാരണം മക്കൾക്ക് 18 വയസാവുമ്പോ തിരികെ നാട്ടിലേക്കു പോകാൻ തന്നെയായിരുന്നു അവരുടെ തീരുമാനം. അതിനു നാടും വീടും ബന്ധുക്കളെയും അമ്മമ്മയെയും അമ്മച്ചാനെയുമൊക്കെ മക്കൾക്ക് വാക്കുകളിലൂടെ സുപരിചിതരാക്കി.
ഇന്നിലേക്ക്
ലാൻഡ് റോവർ ഡിഫെൻഡർ പാലോട്ടുമംഗലമെന്ന് സ്വർണലിപികളിൽ എഴുതിയ ഗേറ്റിനു മുന്നിൽ നിന്നു.സുധി ബൈക്കിൽ നിന്നിറങ്ങി ഗേറ്റ് തുറന്നു കൊടുത്തു.സുധിക്കു വണ്ടിയിലിരുന്നു തന്നെ കിച്ചു ഷേക്ക് ഹാൻഡ് നൽകി കാണാം എന്ന് പറഞ്ഞു തറവാട്ടു മുറ്റത്തേക്ക് വണ്ടി എടുത്തു.
പാലോട്ട്മംഗലത്തെ പുറം പണിക്കാരും കാര്യസ്ഥൻ കുട്ടൻ പിള്ളയും പൂമുകത്തു ചാരുകസേരയിൽ കിടന്നു മുറുക്കി ചവച്ചുകൊണ്ടിരുന്ന ദേവരാജ വർമയും വണ്ടിയുടെ ശബ്ദം കേട്ടു വെളിയിലേക്ക് വന്ന വാസുകിയുമൊക്കെ ഇതാരപ്പാ ഇത്രേം വലിയ വണ്ടിയെലിങ്ങോട്ട് എന്നുള്ള രീതിയിൽ നോക്കി
അച്ചുവും കിച്ചുവും വണ്ടിയിലിരുന്നു തന്നെ ചുറ്റുമൊന്നു നോക്കി അമ്മമാരു ജനിച്ചു വളർന്ന വീട്. വാക്കുകളിലൂടെ സംമുമ്മേം സാരുമ്മേം പറഞ്ഞു തന്ന സ്വർഗം. നോക്കി നോക്കി അവസാനം പുറകിലേക്ക് നോക്കി പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്നു പറഞ്ഞ പോലെ കെട്ടിപ്പിച്ചു കിടന്നുറങ്ങുന്ന രണ്ടെണ്ണം.
” ആരാപ്പോ ഇത്രേം വല്യ വണ്ടിയിലൊക്കെ ഇങ്ങോട്ടു വരാൻ ” ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ ഇങ്ങനൊരു വണ്ടി”. ദേവരാജ വർമ സ്വർണത്തിന്റെ പിടിയോടു കൂടിയ വടിയും കുത്തി ചാരുകസേരയിൽ നിന്ന് എണീറ്റു.