ഭാ’വ’ഭു [തമ്പുരാൻ]

Posted by

ഇലഞ്ഞിമരത്തിന്റെ ചില്ലയിൽ ആളിപ്പടർന്ന തീ മഴത്തുള്ളികളുടെ മൃദുസ്പർശമേറ്റ് അണഞ്ഞു പോയത് അവളിൽ ആശ്വാസം നിറച്ചു.

ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ച് അവൾ കോണിപ്പടി ഇറങ്ങി താഴേക്കു വന്നു

അപ്പോഴേക്കും മഴ കനത്തിരുന്നു. തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന മഴയും നോക്കിയവൾ ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു.

മഴയെപ്പറ്റി പറയാൻ ഒരുപാടുണ്ട്. അതൊരു അനുഭൂതിയാണ്.സൂര്യന്റെ ചൂടേറ്റ് പൊള്ളിപിളർന്നു നിൽക്കുന്ന ഭൂമിയ്ക്കായുള്ള മാനത്തിന്റെ ആശ്വാസവാക്കുകൾ ആവാം മഴത്തുള്ളികൾ.

ഓടിന്റെ ചാലിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികൾ വീടിനുചുറ്റും തോരണം തൂക്കുന്നു എന്ന കവയത്രിയുടെ വാക്കുകൾ അവളുടെ മനസ്സിലേക്ക് ഓടിയെത്തി…

ഓടിലൂടെ ഇറയത്തേക്ക് ഒലിച്ചുവരുന്ന മഴവെള്ളം അവൾ കുപ്പിവളയിട്ട് കൈകളിലേക്ക് ഏറ്റുവാങ്ങി…..

ഇവളാണ് ദേവി, മേലേടത്ത് തറവാട്ടിലെ കാരണവർ കുഞ്ഞിരാമൻ വാര്യരുടെ മൂത്ത പുത്രൻ പത്മനാഭ വാര്യരുടെയും ജാനകി ദേവിയുടെയും മൂത്ത മകൾ….

പാരമ്പര്യത്തിൽ പേരുകേട്ട തറവാട്ടിലെ ഏക പെൺതരി……

യഥാർത്ഥ പേര് മിഹിക എന്നാണെങ്കിലും തറവാട്ടിലുള്ളവർക്കെല്ലാം അവൾ ദേവിയാണ്… മുത്തശ്ശനൊഴികെ. മുത്തശ്ശന് മാത്രം അവൾ തൃദേവതയാണ്. ജനിച്ചു വീണപ്പോൾ അവളുടെ ഐശ്വര്യം കണ്ട് മുത്തശ്ശനിട്ട പേരാണ് തൃദേവത (മൂന്ന് ദേവതകൾ )

ദേവിയ്ക്കൊരു അനിയനാണ് കാളിദാസ്… എല്ലാരും ഉണ്ണിന്നു വിളിക്കും….

ദേവിയും അച്ഛനും അമ്മയും മുത്തശ്ശിയും മുത്തശ്ശനും ഉണ്ണിയും ചെറിയച്ഛനും ചെറിയമ്മയും അവരുടെ മകൻ അച്ചുവും അടങ്ങിയ ചെറിയ എന്നാൽ സ്നേഹം കൊണ്ട് വലിയ ഒരു കുടുംബം. അതായിരുന്നു മേലേടത് തറവാട്…..

*********************************************

ജാനകി പടവുകളിൽ നിന്ന് കൊണ്ട് കുളത്തിലേക്കു വലത്തേ കാലിട്ട് കഴുകുകയുയാണ്. അവളിപ്പോൾ വിവസ്ത്രയല്ല.

Leave a Reply

Your email address will not be published. Required fields are marked *