ആ നിമിഷത്തില്‍ ഞാൻ അവന്റെ മുഖം ഒന്ന് നോക്കി, ഇത്ര കാലത്തിനിടെ അവനെ ഇത്ര സന്തോഷത്തില്‍ ഞാൻ കണ്ടതില്ല ….. ഞാനും അവന്റെ കൂടെ ചിരിച്ചു………..ഇത് ഞങ്ങളുടെ അവസാനത്തെ ചിരി ആണ്……………. മരണത്തെ കണ്ണില്‍ മുന്നില്‍ നിന്ന് കണ്ടത് കൊണ്ട് ആ നിമിഷം എന്റെ ഉള്ളില്‍ ചിരിച്ച് കൊണ്ടുള്ള എന്റെ അച്ഛൻ അമ്മ ചേച്ചി അളിയന്‍ കുട്ടികൾ എല്ലാവരും ഞാൻ കണ്ടു…… അതിന്റെ കൂടെ അവളെയും ഞാൻ കണ്ടു എന്തിനാണ് എന്റെ ഈ അവസാനത്തെ നിമിഷത്തിലും എന്നെ നിലയില്‍ കൊണ്ട് എത്തിച്ചവളെ ഞാൻ ഓര്‍ക്കുന്നത്.
വണ്ടി വെള്ളത്തിൽ മറിഞ്ഞ് ശക്തിയായി വണ്ടിയില്ലേക്ക് വെള്ളം അടിച്ചു കയറി…. എന്റെ എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല എന്റെ കാഴ്ചകള്‍ മറയുന്നു….. അതേ ഈ നിമിഷം ഞാൻ മറിക്കുകയാണ്…….. മരണം അതിന്റെ രുചി വളരെ തണുത്ത് ആണ്….
പരന്നു കിടക്കുന്ന ഭൂമി ചുറ്റും മരങ്ങളും ചെടികളും പൂക്കളും ചിത്രശലഭങ്ങളും എനിക്ക് ഇപ്പൊ സങ്കടം ഇല്ല, നഷ്ടങ്ങള്‍ ഇല്ല, വിശപ്പ് ഇല്ല, മൊത്തം ഒരു വല്ലാത്ത സുഖം, എനിക്ക് ഇപ്പോൾ പറക്കാന്‍ സാധിക്കും….. വായുവിലൂടെ എനിക്ക് ഒരു തൂവല്‍ പോലെ ഒഴുകി നടക്കാം, ഇവിടെ എനിക്ക് സൂര്യനെയും ചന്ദ്രനെയും ഒരുമിച്ച് കാണാനും പറ്റും, പകല്‍ ഇല്ല രാത്രി ഇല്ല എല്ലാം വളരെ ശാന്തം… മനോഹരമായ വെള്ളച്ചാട്ടവും, അതിന്റെ താഴ്‌വരയില്‍ ഒഴുകി നടക്കുന്ന ഒരു അരുവിയും എനിക്ക് കാണാന്‍ സാധിച്ചു…. ഇതാണോ ന്യണികളും, ദേവന്മാരും, പ്രവാചകന്മാരും, പറഞ്ഞ സ്വര്‍ഗം,,, നമ്മള്‍ ആഗ്രഹിച്ച സ്വപ്നങ്ങൾ ആണോ ഈ സ്വര്‍ഗം…. അതോ ഇതൊക്കെ വെറും മിഥ്യയോ….. ഞാൻ കാണുന്നത് ആണോ സത്യം അതോ സത്യം ഞാനായി മാറുകയാണോ……..
എതാണ് ഇവിടെ നടക്കുന്നത്, ഇപ്പോൾ എന്ത് കൊണ്ട് ഇവിടെ ഒരു ഭൂകമ്പം നടക്കുന്നത് ഇത് എന്റെ സ്വര്‍ഗം അല്ലെ……ആരോ എന്റെ കൈയില്‍ തൊടുന്നു… ആരുടെയോ കണ്ണീര്‍ എന്റെ മുഖത്ത് നിന്ന് ഒലിക്കുന്നു…. വീണ്ടും ഒരു ശാന്തം….. പെട്ടെന്ന് എന്റെ മുന്നില്‍ ഭൂമി പിളര്‍ന്ന് കൊണ്ട് ഒരു രൂപം അത് ഞാൻ കണ്ട, എന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയ പ്രിഡേറ്റർ അത് എന്റെ നേര്‍ക്ക് ഓടി വരുകയാണ്,, എന്റെ കാലുകൾ ബലം ഇല്ല എന്റെ ശരീരം എന്നെ അനുസരിക്കുന്നില്ല, ഞാൻ ആകെ തളര്‍ന്നത് പോലെ….. ദുരാത്മാവ് ഘോര ഭയത്തിൻ