എഴുതി തീരാത്ത കഥ [പരിഷ്കാരി]

Posted by

എഴുതി തീരാത്ത കഥ

Ezhuthi Theeratha Kadha | Author : Parishkari


 

എങ്ങനെ തുടങ്ങണം എന്ന് അറിയില്ല. ഇടറിയ വരികളും എഴുതി തീർക്കാൻ കഴിയാത്ത കഥകളും എന്നെ സംബന്ധിച്ച് പുതിയതല്ല. എന്നിരുന്നാലും വിഫലമായ ഒരു ശ്രമം. ആരും ക്ഷണിക്കാതെ വന്ന മഴയേ നോക്കി ഇരിക്കുകയാണ് തൂലികാ ദാരി. ഒരു കഥ ആവുമ്പോൾ അതിനെ മുന്നോട്ട് കൊണ്ടു പോകുന്ന ഒരു കേന്ദ്ര കഥാ പാത്രം വേണം.

കഥ നടക്കുന്ന സ്ഥലത്തെ കുറിച്ച് ചെറുതായി എങ്കിലും പരാമർശിക്കണം എന്നാണ് എന്റെ കാഴ്ച പാട്. യോജിക്കാം വിയോജിക്കാം അതെല്ലാം ഓരോരുത്തരുടെ വീക്ഷണം. അതികം വലിച്ചു നീട്ടി വെറുപ്പിച്ചു ക്രിഗ് ആക്കാതെ തുടങ്ങാം. ഞാൻ പരിഷ്കാരി.

കുറ്റംകുഴി എന്ന പലർക്കും കേട്ടു കേൾവി പോലും ഇല്ലാത്ത ഒരു കുഗ്രാമം എന്ന് തന്നെ വിശേഷിപ്പിക്കാം. വികസനം എന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത പാലക്കാട് ഉള്ള ഒരു ഉൾ ഗ്രാമം. രാഖി നമ്മുടെ കഥയിലെ പ്രദാന കഥാ പാത്രം. കാതോർത്താൽ ഇപ്പോൾ ഒരു പശ്ചാത്തല സംഗീതം കേൾക്കാം.

രാഖി യെ കുറിച്ച് പറയാൻ ആണെങ്കിൽ അവൾ വീടിനടുത്തുള്ള അതികം പ്രശസ്തം ഒന്നും അല്ലാത്ത സ്കൂളിൽ പഴയ പ്രീ ഡിഗ്രി അഥവാ ഇപ്പോളത്തെ പ്ലസ് ടു കഴിഞ്ഞു. പഠിക്കാൻ നല്ല മിടുക്കി ആയിരുന്നു രാഖി. പക്ഷെ പഠിക്കാൻ അടുത്ത് ഒന്നും കോളേജ് ഇല്ലാത്തത് കൊണ്ട് മാത്രം അവൾക്ക് അതോടു കൂടെ പഠിപ്പ് ഉപേക്ഷിക്കേണ്ടി വന്നു.

ഇപ്പോൾ അവൾക്ക് പതിനെട്ടു വയസ്സ്. പ്ലസ് ടു കഴിഞ്ഞു അതികം സാമ്പത്തികം ഒന്നും ഇല്ലാത്ത കുടുബം ആയതു കൊണ്ട് അവൾ തയ്യൽ പഠിച്ചു ഇപ്പോൾ ഒരു വീടിന്റെ അടുത്ത് ഉള്ള ഒരു തയ്യൽ കടയിൽ ജോലി ചെയ്യുന്നു.

രാഖി യുടെ കുടുംബത്തെ കുറിച്ച് പറഞ്ഞാൽ അവളുടെ വീട്ടിൽ അച്ഛൻ രാമനും അമ്മ ഷീലയും ചേട്ടൻ കണ്ണനും ആണ് ഉള്ളത്. ചേട്ടൻ പ്ലസ് ടു കഴിഞ്ഞു പഠിപ്പ് നിർത്തി നാട്ടിൽ എലെക്ട്രിഷ്യൻ ആയിരുന്നു ഇപ്പോൾ ഗൾഫിൽ പോയി. അച്ഛൻ കൃഷി ആണ്. നെൽ കൃഷി ആണ് കൂടുതൽ. അമ്മയും അച്ഛനെ സഹായിക്കും കൂടാതെ വീട്ടിൽ ഇരുന്നു തയ്ക്കുക കൂടെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *