സണ്ണിയുടെ അമ്മായിയമ്മ [Smitha]

Posted by

“ഒന്നും പറയേണ്ട സണ്ണി സാറേ…”

അകത്തേക്ക് നോക്കി ബഷീര്‍ പറഞ്ഞു.

“അകത്ത് നിങ്ങടെ തരകന്‍ മൊതലാളിയില്ലേ, മൊതലാളീടെ മോളും വിനായകന്‍ സാറും പൊരിഞ്ഞ അടി നടക്കുവാ…”

“എഹ്?”

ഞാന്‍ കണ്ണു മിഴിച്ചു.

ഒന്നും മനസ്സിലാകാതെ ഞാന്‍ എലിസബത്തിനെ നോക്കി.
അവളും എന്നെ മിഴിച്ചു നോക്കി.
ഞങ്ങള്‍ ഉടനെ അകത്തേക്ക് നടന്നു.
സ്റ്റേജില്‍ കസേരയില്‍ പരീക്ഷീണിതനായി തളര്‍ന്നു കുത്തി കിടക്കുകയാണ് വിനായകന്‍.
സമീപത്ത് ക്രുദ്ധമായ ഭാവങ്ങളോടെ സോഫിയ.
കലിതുള്ളിയിളകുന്ന മുഖത്തോടെ തരകന്‍ സാര്‍.
ഭീഷണമായ ഭാവങ്ങളോടെ വിനായകനെ നോക്കുന്ന ബോഡ് മെമ്പര്‍മാര്‍.

“അതാ സണ്ണി സാര്‍, ഡാഡി…”

ഞാന്‍ വരുന്നത് കണ്ട് സോഫിയ തരകന്‍ സാറിനോട് പറഞ്ഞു.
തരകനും ബോഡ് മെമ്പര്‍മ്മാരും മറ്റുള്ളവരും നടന്നടുക്കുന്ന എന്നെയും എലിസബത്തിനെയും നോക്കി.

“എന്താ, സാര്‍? എന്ത് പറ്റി?”

ഞാന്‍ ഭവ്യതയോടെ തരകന്‍ സാറിന്‍റെ മുമ്പില്‍ നിന്ന് ചോദിച്ചു.

“യൂ ഓവ് ആന്‍ അപ്പോളജി മിസ്റ്റര്‍ സണ്ണി…”

അദ്ദേഹം എന്‍റെ തോളില്‍ അമര്‍ത്തി.
ഞാന്‍ അവിശ്വസനീയമായ ഭാവങ്ങളോടെ ആദ്യം എലിസബത്തിനേയും പിന്നെ ചുറ്റുമുള്ളവരെയും നോക്കി.

“സാര്‍, എനിക്കങ്ങോട്ട് …ഒന്നും…”

ഞാന്‍ ശാന്തത വരുത്തി പറഞ്ഞു.

“ആ കൊറിയന്‍ കമ്പനിയുമായി കള്ളത്തരങ്ങള്‍ കളിച്ചത് മൊത്തം ഈ ബാസ്റ്റാഡ് ആണെന്ന് തെളിഞ്ഞു..മാത്രമല്ല എന്‍റെ മോളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഒരു ഫ്രോഡ് ആണ് ഇവനെന്നും…”

എന്‍റെ അദ്ഭുതത്തിനു അതിരുണ്ടായിരുന്നില്ല.

“ഇവനാണ് എന്ന് തെളിയിക്കുന്നത് ഇതിലുണ്ട്…”

Leave a Reply

Your email address will not be published. Required fields are marked *