സ്റ്റുഡന്‍റ്റ്സ് കൌണ്‍സില്‍ അംഗമാണ്. സര്‍വ്വോപരി മുഖ്യമന്ത്രിയുടെ മകളാണ്. അവളുടെ വാക്കുകള്‍ കോളേജ് വിലവെക്കുമെന്ന്‍ ഹാളില്‍ കൂടിയിരിക്കുന്നവര്‍ക്കറിയാം.
“സാര്‍, മേ ഐ?”
അവള്‍ എബിയെ നോക്കി.
പറയൂ എന്ന അര്‍ത്ഥത്തില്‍ എബി അവളുടെ നേരെ കണ്ണുകള്‍ കാണിച്ചു.
“സാര്‍, ഫാദര്‍…”
അവള്‍ പറഞ്ഞുതുടങ്ങി.
“നന്ദകുമാര്‍ സാറിനെതിരെ ഒരു വിദ്യാര്‍ഥിയും ഇതുവരെ പരാതിപ്പെട്ടിട്ടില്ല. മാത്രമല്ല സാറിന്‍റെ ഒരു ക്ലാസ് പോലും ആരും സ്കിപ് ചെയ്യാറുമില്ല. ഇന്ത്യടുഡേ മാഗസിനില്‍ ആര്‍ട്ട് വിഭാഗത്തില്‍ ‘സിനിക്’ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതുന്നയാള്‍ നമ്മുടെ നന്ദകുമാര്‍ സാര്‍ ആണ്. അതിവിടെ പലര്‍ക്കും അറിയിലെങ്കിലും…”
വാതില്‍ക്കല്‍ നിന്ന്‍ നന്ദകുമാര്‍ അവളുടെ വാക്കുകള്‍ ശ്രദ്ധിച്ചു.
ഇംഗ്ലീഷിലെ സംഗീതയുടെ മുഖം വിസ്മയം കൊണ്ട് വിടര്‍ന്നു. ഭഗവാനേ, എന്തായീ കുട്ടി പറയുന്നെ, താന്‍ സ്ഥിരം വായിക്കുന്ന, വായിച്ച് ആരാധന കയറിയ ‘സിനിക്ക്’ എന്ന കോളമിസ്റ്റ് നന്ദകുമാര്‍ സാര്‍ ആണോ? എത്രയോ തവണ താന്‍ ആ ലേഖനങ്ങള്‍ റഫര്‍ ചെയ്തിരിക്കുന്നു, ക്ലാസ്സെടുക്കാന്‍!
സംഗീതയ്ക്ക് കുറ്റബോധം തോന്നി.
അവള്‍ വാതില്‍ക്കല്‍ നിന്ന നന്ദകുമാറിനെ നോക്കി.
പിന്നെ തന്‍റെ സഹപ്രവര്‍ത്തകരെയും.
ഷാരോണില്‍ നിന്നറിഞ്ഞ പുതിയ വാര്‍ത്തയുടെ പ്രഭാവലയത്തിലാണ് പലരുമെന്ന്‍ അവള്‍ കണ്ടു.
“ഷാരോണ്‍,”
എബി അവളെ നോക്കി.
“ഇന്നത്തെ കാലത്ത് വിദ്യാര്‍ഥികള്‍ പല കാര്യങ്ങളും അധ്യാപകരെ പഠിപ്പിക്കേണ്ടിവരും. പക്ഷെ പ്രയോജനമൊന്നുമില്ല. പഠിക്കത്തില്ല. അധ്യാപകരല്ലേ? അവര്‍ക്ക് പഠിപ്പിക്കാനല്ലേ അറിയാവൂ…”
അയാള്‍ പരിഹാസത്തോടെ മുമ്പിലിരിക്കുന്ന തന്‍റെ സഹപ്രവര്‍ത്തകരെ നോക്കി.
“അത് കൊണ്ട് ഒരു കാര്യം പറയാനാ ഞാന്‍ ആഗ്രഹിക്കുന്നെ,”
അയാള്‍ തുടര്‍ന്നു.
“നന്ദകുമാര്‍ സാര്‍ ഇവിടെ തുടരും. ഇനി ആര്‍ക്കെങ്കിലും ചൊറിച്ചില്‍ വല്ലാതങ്ങ് കൂടുവാണേല്‍…”
അയാള്‍ ചുരുട്ടിയ മുഷ്ട്ടിയുയര്‍ത്തി.
“ഈ കൈ ട്രാക്ക് വരയ്ക്കാനും ബാറ്റ് പിടിക്കാനും മാത്രവല്ല എന്ന്‍ ചിലരെ ഞാന്‍ മനസ്സിലാക്കിത്തരും!! എബിയാ പറയുന്നേ. എബി സ്റ്റീഫന്‍!!!”