ശിശിര പുഷ്പ്പം 3 [ smitha ]

Posted by

“ഈ മീറ്റിംഗ് എന്നെ വേദപാഠം പഠിക്കിപ്പിക്കാന്‍ കൂടിയതാണ് എന്ന്‍ ഞാന്‍ അറിഞ്ഞില്ല,”
അയാള്‍ തന്‍റെ സഹപ്രവര്‍ത്തകരെ മൊത്തത്തില്‍ ഒന്ന്‍ നോക്കിയതിന് ശേഷം പറഞ്ഞു.
“നന്നാകാനൊന്നും എന്നേക്കൊണ്ട് ഒക്കുകേല. അതുകൊണ്ട് നിങ്ങള്‍ക്ക് ഫ്രീയായി ആക്ഷനെടുക്കാം. സസ്പെന്‍ഷനോ ടെര്‍മിനേഷനോ എന്ത് വേണേലും,”
അത് പറഞ്ഞ് അയാള്‍ പുറത്തേക്ക് നടക്കാന്‍ തുടങ്ങി.
“നന്ദകുമാര്‍ സാറിന്‍റെ ചോര കാണാനുള്ള പൂതി മനസ്സില്‍ വെച്ചാല്‍ മതി,”
പെട്ടെന്ന്‍ ഘനഘംഭീരമായ ഒരു ശബ്ദം ഹാളില്‍ ഉയര്‍ന്നു. എല്ലാവരും തിരിഞ്ഞുനോക്കി. വാതിക്കലോളമെത്തിയ നന്ദകുമാറും.
“എബി സാര്‍!”
ഷാരോണ്‍ മന്ത്രിച്ചു.
“എബി സ്റ്റീഫന്‍ സാര്‍,”
പുരികം ചുളിച്ച് അയാള്‍ പ്രിന്‍സിപ്പാളിനെയും സ്റ്റാഫ് സെക്രട്ടറിയെയും നോക്കുകയാണ്. ഫിസിക്കല്‍ ട്രെയിംനിംഗ് ഡിപ്പാര്‍ട്ട്മെന്റ്റിലേ എബി സ്റ്റീഫന്‍ ഐ പി എസ് പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണ്.
“പ്രിന്‍സിപ്പലിനോ സ്റ്റാഫ് കമ്മിറ്റിയ്ക്കോ നന്ദകുമാര്‍ സാറിന്‍റെ മേല്‍ ആക്ഷന്‍ എടുക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളത്?”
കാര്‍ക്കശ്യം നിറഞ്ഞ അയാളുടെ സ്വരം ഹാളില്‍ നിറഞ്ഞു.
“സെക്കണ്ട് ഇയര്‍ പോളിറ്റിക്സിലെ ഒരു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ആരോപണം നേരിടുന്ന ഒരു മാന്യദേഹം അധ്യാപനായി ഇവിടെ തുടരുന്നുണ്ട്. ക്വസ്റ്റ്യന്‍ പേപ്പര്‍ ചോര്‍ച്ചക്കേസില്‍ കോടതി വിധി കാത്തിരിക്കുന്ന ഒരു മാതൃകാധ്യാപകനും ഇവിടെ ആസനം ചൊ റിഞ്ഞിരിപ്പുണ്ട്. ഈ രണ്ടു മാന്യദേഹങ്ങളും ഇപ്പോഴും ഈ കോളേജില്‍ തുടരാമെങ്കില്‍ ഏത് മാനദണ്ഡമുപയോഗിച്ച് നിങ്ങള്‍ മിസ്റ്റര്‍ നന്ദകുമാറിനെതിരെ ആക്ഷനെടുക്കും മിസ്റ്റര്‍ പ്രിന്‍സിപ്പാള്‍?”
“മിസ്റ്റര്‍ അല്ല, എബീ, ഫാദര്‍,”
പ്രിന്‍സിപ്പാള്‍ വിഷണ്ണനായി എബിയെ തിരുത്താന്‍ ശ്രമിച്ചു.
“എന്ത് കുന്തവെങ്കിലുമാകട്ടെ, ചോദിച്ചേന് സമാധാനം പറ,”
പ്രിന്‍സിപ്പാലോ സ്റ്റാഫ് സെക്രട്ടറിയൊ ഒന്നും മിണ്ടിയില്ല.
ഷാരോണ്‍ എഴുന്നേറ്റു.

Leave a Reply

Your email address will not be published. Required fields are marked *