ഓ! ഭയങ്കര ഫലിതം! ഷെല്ലി മനസ്സില്‍ മിനിയെ തലമുടിക്കുത്തിനുപിടിച്ച് അടുത്തുള്ള മരത്തിലിടിച്ചു.
“അതല്ല. കൂടെ ഫ്രണ്ട്സ് ഒന്നും ഇല്ലല്ലോ…അതുകൊണ്ട്…”
“ഫ്രണ്ട് ഉണ്ട്. ശാലിനി. അവളിപ്പം തെരേസ് സിസ്റ്റെര്‍ വിളിച്ച് അങ്ങോട്ട് മാറിയതെയുള്ളൂ. ഞങ്ങള്‍ സ്റ്റോര്‍ വരെ പോകാന്‍ ഇറങ്ങിയതാ,”
മലയാളം കഷ്ട്ടപ്പെട്ട് സംസാരിക്കുന്നയാളെപ്പോലുള്ള ഭാഷ ശൈലിയാണവള്‍ക്ക്.
“ഷെല്ലിയെന്താ തനിച്ച്?”
“തനിയെ?”
ഇപ്പോള്‍ അവന്‍ ചുറ്റും നോക്കി.
“ഇവിടിപ്പോള്‍ എന്ത് മാത്രം ആളുകള്‍ ഉണ്ട്!”
അവള്‍ പൊട്ടിച്ചിരിച്ചു.
ഷെല്ലിയുടെ കണ്ണുകള്‍ ഒരു നിമിഷം അവളുടെ വശ്യസൌന്ദര്യത്തില്‍ മുഴുകി. ഈശോയേ, കണ്ണുകള്‍ മാറ്റാന്‍ തോന്നുന്നില്ലല്ലോ!!
ചുറ്റുമുള്ളവരും അത് കണ്ടു.
“എന്‍റെ വേഡ്സ് എനിക്കിട്ട് തന്നെ വെച്ചു അല്ലേ?”
അവള്‍ ചോദിച്ചു.
അവനും ചിരിച്ചു.
ഞാന്‍ പറഞ്ഞ ഏറ്റവും വൃത്തികെട്ട തമാശ. ഷെല്ലി മനസ്സില്‍ പറഞ്ഞു. ഐ എസ് ഭീകരരെ, എന്നെ തട്ടിക്കൊണ്ട് പോയി എന്‍റെ കഴുത്തറക്കൂ.
“ഷെല്ലിയുടെ ഫ്രണ്ടിനെ കണ്ടില്ല. ഷാരോണ്‍. അതുകൊണ്ട് ചോദിച്ചതാ ഞാന്‍,”
അവള്‍ വിശദീകരിച്ചു.
“പിന്നെ മിനീ..എനിക്ക് …എനിക്ക് ഒരു കാര്യം …”
ഷെല്ലി അവളുടെ മുഖത്തേക്ക് ആകാംക്ഷയോടെ മുഖത്തേക്ക് നോക്കി. അല്‍പ്പം സന്ദേഹം അവന്‍റെ മുഖത്ത് ഉണ്ടായിരുന്നു.
അവള്‍ പറയൂ എന്ന ഭാവത്തോടെ അവനെ നോക്കി.
“…അത് മിനി…ചിലപ്പോള്‍ മിനിക്ക് ഇഷ്ട്ടപ്പെടില്ല. ഒരു പക്ഷെ ഇനി ഒന്ന്‍ മിണ്ടാന്‍ പോലും മിനി എന്നോട് കൂട്ടാക്കി എന്ന്‍ വരില്ല…ഞാന്‍ ഇത് പറഞ്ഞാല്‍…