അവള്‍ ഷെല്ലി കൈകൊണ്ട് അവന്‍റെ മുഖം മറച്ചു.
“ഇങ്ങനെ നോക്കിയാ എനിക്ക് പിന്നെ….”
അവന്‍ അവളുടെ മുഖം കയ്യിലെടുത്തു.
“ഇല്ല മോളെ…”
അവന്‍ പറഞ്ഞു.
“എനിക്കും വിഷമമാണ് നീ ഇങ്ങനെ ഒരു മാലാഖയെപ്പോലെ എന്‍റെ മുമ്പില്‍ ഇരിക്കുമ്പോള്‍….പക്ഷെ നമുക്ക് രണ്ടുപേര്‍ക്കും നമ്മുടെ മമ്മി…അവര് രണ്ടും എപ്പോഴും അടുത്തുണ്ട്….നമ്മളെ സൂക്ഷിക്കാന്‍…”
മിനി അവന്‍റെ കൈ തന്‍റെ കൈയിലെടുത്തു.
“എത്ര നാളായി ഞാന്‍ കൊതിക്കുന്നതാന്ന്‍ അറിയാവോ..ഷെല്ലിയെ ഒന്ന്‍ ഉമ്മ വെയ്ക്കാന്‍…ഷെല്ലി എന്നെ ഒന്ന്‍ കെട്ടിപ്പിടിക്കാന്‍….മുമ്പേ കിച്ചണില്‍ വെച്ച് എന്നെ നോക്കീല്ലേ..അന്നേരം മൊത്തം ബോഡിയിങ്ങനെ ചുട്ട് പഴുത്ത് ഇരിക്കുവാ….”
“അവിടെ നോക്കീപ്പഴോ?”
ഷെല്ലി അവളുടെ മാറിലേക്ക് നോക്കി.
“ഉം…”
അവള്‍ പറഞ്ഞു.
“പക്ഷെ നമ്മള്‍…എന്തേലും അരുതാത്തത് ഒക്കെ..കാണിച്ചാല്‍…. ഇവിടെ വരുമ്പോള്‍ ഇങ്ങനെ ഒക്കെ ഉണ്ടാകൂന്ന് എന്‍റെ മനസ്സ് പറയുന്നുണ്ടാരുന്നു. ഷെല്ലിയേപ്പോലെ ഒരു കുട്ടിയാണ് എന്‍റെ കൂടെ…”
“കുട്ടിയല്ല പുരുഷന്‍,”
അവന്‍ തിരുത്തി.
“ഓ! പുരുഷന്‍! ശരി ഷെല്ലിയെപ്പോലെ ഒരു പുരുഷന്‍ ആണ് എന്‍റെ ..എന്‍റെ ലവര്‍ ..അപ്പോള്‍ ഒരു നൈറ്റ് ഒക്കെ ഒരു വീട്ടില്‍ തന്നെ താമസിക്കുമ്പം വേണ്ടാത്തത് ഒക്കെ സംഭവിക്കുമോ എന്നൊക്കെ ..ഒരു പേടി ഉണ്ടാരുന്നു…പക്ഷെ…”
അവള്‍ നിര്‍ത്തിയിട്ട് അവനെ നോക്കി.
പിന്നെ അവള്‍ അവന്‍റെ മടിയിലേക്ക് തലവെച്ച് കിടന്നു.
“പക്ഷെ എനിക്കിപ്പം വിശ്വാസമായി…എനിക്ക് എന്നെ വിശ്വാസവില്ലേലും ഷെല്ലിയെ വിശ്വസിക്കാന്ന്‍…”
അവള്‍ അവന്‍റെ മുഖം കയ്യിലെടുത്തു.
“കുഴപ്പമില്ല…പക്ഷെ സെല്‍ഫ് കണ്ട്രോളിന് എനിക്ക് കുറഞ്ഞത് ഒരു ഭാരതരത്ന എങ്കിലും കിട്ടണം…”
അവള്‍ അവന്‍റെ മുഖം പിടിച്ച് താഴ്ത്തി അവന്‍റെ ചുണ്ടുകളില്‍ വീണ്ടും ചുംബിച്ചു.