കിച്ചുവിന്റെ ഭാഗ്യജീവിതം 2 [MVarma]

Posted by

 

അപ്പോഴേക്കും മാമി കണ്ണനെയും കൊണ്ട് എന്റെ വീട്ടിലെത്തി. കയ്യിൽ രണ്ടു ബാഗും ഉണ്ടായിരുന്നു. ഒരു ബാഗ് കണ്ണന്റെ സാധനങ്ങൾ ആയിരുന്നു. അത് അമ്മയെ ഏല്പിച്ചു ഞങ്ങൾ കാറിൽ കയറി യാത്ര തുടങ്ങി.

 

ഞാൻ: എന്താണ് വല്യ ബാഗൊക്കെ..അവിടെ സ്ഥിരതാമസം ആകാൻ വല്ല പരിപാടി ഉണ്ടോ?

 

മാമി: അതേല്ലോ..ഒന്ന് മനഃസമാധാനമായി കുറച്ചു ദിവസം മാറി താമസിക്കാം എന്ന് വിചാരിച്ചു.

 

ഞാൻ: അപ്പോൾ ഞാനോ?

 

മാമി: നീ നാളെ തിരിച്ചു വന്നോ..ഞാൻ മാത്രം അവിടെ താമസിച്ചോളാം. മനസമാധാനം കിട്ടുമോ എന്ന് ഞാനും നോക്കട്ടെ.😀

 

ഞാൻ: എന്ന ഒറ്റയ്ക്ക് പൊയ്ക്കോ..ഞാൻ മാമി ഒളിച്ചോടി പോയി എന്ന് പറഞ്ഞു പരത്തിയേക്കാം.

 

മാമി: പോടാ പട്ടി..😡

 

ഞാൻ: 🤣🤣🤣🤣🤣

 

ഞങ്ങൾ അവിടുന്ന് നേരെ തമ്പാനൂർ ബസ് സ്റ്റാൻഡിൽ എത്തി. അവിടെ തൊട്ടടുത്തുള്ള ഒരു പാർക്കിങ്ങിൽ കാര് പാർക്ക് ചെയ്തു ഞങ്ങൾ നേരെ റിസർവേഷൻ കൗണ്ടറിൽ പോയി അന്വേഷിച്ചു. അപ്പോൾ ഒരു സ്വിഫ്റ്റ് ബസ് എറണാകുളം 10 മിനിറ്റിനകം പുറപ്പെടും എന്ന് പറഞ്ഞു. ഞങ്ങൾ രണ്ടു ടിക്കറ്റും വാങ്ങി ബസിനുള്ളിൽ കയറി. ഉച്ചയ്ക്ക് ബസ് ഒരു ഹോട്ടലിന്റെ മുമ്പിൽ നിറുത്തി തന്നു. ഞങ്ങൾ ഓരോ ബിരിയാണി വീതം കഴിച്ചു. അവിടെ നിന്നും മാമി മാമിയുടെ കൂട്ടുകാരിയുടെ ചേച്ചിയെ വിളിച്ചു ഞങ്ങൾ വൈകിട്ട് 6 മണിയോട് കൂടി സ്റ്റാൻഡിൽ എത്തും എന്ന് പറഞ്ഞു.

 

ഒരു അഞ്ചേമുക്കാലോടുകൂടി ഞങ്ങൾ എറണാകുളം ബസ്സ്റ്റാൻഡിൽ എത്തി. അവിടെ അവർ വെയിറ്റ് ചെയ്യുണ്ടായിരുന്നു. പ്രീതി ചേച്ചിയും ഭർത്താവ് രാജേഷ് ചേട്ടനും. അവർ നമ്മളെ അവരുടെ ഫ്ലാറ്റിൽ കൊണ്ട് പോയി. ഒരു രണ്ടു ബെഡ്‌റൂം ഫുള്ളി ഫർണിഷ്ഡ് ഫ്ലാറ്റ്. പ്രീതി ചേച്ചി തന്നെ അടുക്കളയിൽ കയറി ചായ ഇട്ട് കൊണ്ട് വന്നു. അവർ ഇവിടെ നിന്നും 3 കിലോമീറ്റര് അകലെ ഉള്ള വേറെ ഫ്ലാറ്റിലാണ് ഇപ്പോൾ താമസം. അവർക്ക് നൈറ്റ് ഷിഫ്റ്റ് ആയതു കൊണ്ട് 8 മണിക്ക് ജോലിക്ക് കയറണം. ഞങ്ങളോട് യാത്ര പറഞ്ഞു അവർ തിരിച്ചു പോയി.

Leave a Reply

Your email address will not be published. Required fields are marked *