“ഡാ….എന്തൊക്കെയാ പറയുന്നേ എന്നു വല്ലോം അറിയോ, നിന്റെ ഏട്ടനാ,…”
അവളുടെ ശാസന കേട്ട് കിച്ചു അവളെ നോക്കി.
“ഈ നിമിഷം വരെ എനിക്ക് തോന്നിയിട്ടില്ല, എന്നോട് ചെയ്‌തിട്ടുള്ളതൊന്നും എനിക്ക് മറക്കാനും പറ്റില്ല,,…ഏട്ടത്തിയെ ഓർത്തിട്ട് മാത്രാ ഇല്ലേൽ ഒരവസരം കിട്ടിയാൽ ചിലപ്പോ ഞാൻ…”
“കിച്ചൂ…..”
നീരജയുടെ സ്വരം ഉയർന്നു, അവളുടെ കണ്ണിൽ ഭയം താഴ്ന്നു പറന്നു.
“നിനക്ക് എന്താ ഭ്രാന്താ…”
അവന്റെ കയ്യിൽ പിടിച്ചവൾ ചോദിച്ചു.
“സത്യാ ഏട്ടത്തി, എനിക്കിത് ആരോടും പറയാൻ പറ്റില്ല അമ്മോട് പോലും….പുഴുത്തു നാറിയ ശവത്തിനെക്കാളും അറപ്പാ എനിക്ക് അവനോടു,….
അവന്റെ കഴപ്പിനു ആദ്യം ഇരയാവേണ്ടി വന്ന ഒരു എട്ടു വയസ്സുകാരൻ ഇപ്പോഴും ഉണ്ട് ഉള്ളിൽ എവിടെയോ….
എല്ലാം മറക്കാൻ നോക്കാ ഞാൻ, പക്ഷെ രാത്രി ഏട്ടത്തിയെ നോവിക്കുന്ന ആ ചെറ്റയെ കാണുമ്പോൾ എനിക്കറിയില്ല, ഞാൻ ആലോചിക്കാറുണ്ട് ഞാൻ അത് ചെയ്താൽ എന്റെ ഏട്ടത്തിക്കും അമ്മയ്ക്കും സമാധാനത്തോടെ ജീവിക്കാല്ലോ എന്നു… ”
അവന്റെ കണ്ണു നിറയുന്നതും മുഖം വലിഞ്ഞു മുറുകുന്നതും ഞരമ്പുകൾ തിനർത്തു വരുന്നതും വിറക്കുന്നതും കണ്ട നീരജ അറിഞ്ഞ സത്യങ്ങൾ കൊണ്ടു മരവിച്ചു പോയിരുന്നു, പല മുഖങ്ങൾ ഉള്ള സ്വന്തം ഭർത്താവിന്റെ പുതിയ മുഖം.
അയാൾ തൊട്ട സ്വന്തം ശരീരം ഓർത്ത നീരജ ഒരു നിമിഷം ഒന്നു അറച്ചു പോയി.
അടുത്ത നിമിഷം കിച്ചുവിനെ ചുറ്റിപ്പിടിച്ചു അവൾ കരഞ്ഞു.
അവനെ മാറോടു ചേർത്തു അവൾ വേദനയൊഴുക്കി കളഞ്ഞു.
എത്രയോ നേരം അവർ അങ്ങനെ ഇരുന്നു.
അവന്റെ മുഖം ഉയർത്തി നെറ്റിയിൽ അവൾ ചുണ്ട് ചേർത്തു,.
എന്നിട്ടും മതിയാകാതെ കവിളിലും കണ്ണിലും മുഖത്തു ഓരോ ഇടത്തും അവൾ ചുണ്ട് ചേർത്തു.
പിന്നെ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു മാറി, മുഖം കൈതണ്ട കൊണ്ടു തുടച്ചു മുഖം കൊടുക്കാതെ പുറത്തേക്ക് പോയി.
******************************
രാത്രി വൈകി കൃഷ്ണൻ വന്നു അന്നും നീരജയുടെ ദയനീയമായ കരച്ചിലും കൃഷ്ണന്റെ ആക്രോശവും കിച്ചുവിന്റെ കാതിൽ നിറഞ്ഞപ്പോൾ, മുഷ്ടിചുരുട്ടി തന്റെ ക്രോധം അവൻ ബെഡിൽ ഇടിച്ചു തീർത്തു.
അപ്പുറം ഉയരുന്ന പെണ്ണിന്റെ തേങ്ങലുകൾ അവന്റെ നെഞ്ചിനെ കീറി മുറിക്കുമ്പോൾ അവനു തോന്നിയത് തന്റെ പ്രാണൻ തന്നെയാണ് അപ്പുറത്തു കേഴുന്നത് എന്നാണ്.