മഞ്ജിമ നീക്കാൻ തുടങ്ങിയപ്പോൾ ഫാത്തിമ അലറി : ഇരിക്കെഡി അവിടെ. കാര്യം പറഞ്ഞോ. അല്ലെങ്കിൽ അവൻ എവടെ ആണെങ്കിലും തപ്പി പിടിച്ചു ഇവിടെ കൊണ്ട് വന്നു പട്ടിയെ തല്ലുന്നപോലെ തല്ലി ആണെങ്കിലും ഞാൻ കാര്യം അറിയും.
മഞ്ജിമ ശരിക്കും പേടിച്ചു ഫാത്തിമയുടെ മുഖ ഭാവം കണ്ട്. മഞ്ജിമ കുറച്ച് നേരം ഫാത്തിമയെ തന്നെ നോക്കി ഇരുന്നു. എന്നിട്ട് പതിയെ പതിയെ നീങ്ങി നീങ്ങി ഫാത്തിമയുടെ അടുത്തു എത്തി തന്റെ മുഖം ഫാത്തിമയുടെ തോളിലേക്ക് ചാരി, ഫാത്തിമയെ കെട്ടിപിടിച്ചു.
ഫാത്തിമക്ക് പിന്നെ ഒന്നും പറയാനും ചെയ്യാനും കഴിഞ്ഞില്ല. ഇരുന്നു കൊടുത്തു, തന്നെ കെട്ടിപിടിച്ചു ഇരിക്കുന്ന മഞ്ജിമക്കൊപ്പം.
കുറച്ച് നേരത്തെ സൈലൻസിന് ശേഷം മഞ്ജിമ പറഞ്ഞു : ഇത്തക്ക് എപ്പോഴെങ്കിലും ഒരു കൂട്ട് വേണം തോന്നിയിട്ടുണ്ടോ?..
ഫാത്തിമ മഞ്ജിമയുടെ മുഖം പിടിച്ചു ഉയർത്തി : അവൻ പഴയ വല്ല നമ്പറും ഇട്ടു വന്നോ??..
മഞ്ജിമ : ഇല്ല ഇത്ത. അവന്റെ കല്യാണം ഉറപ്പിച്ചു.
ഫാത്തിമ : ഇതാര് പറഞ്ഞു, അവനുമായി നിനക്ക് കോൺടാക്ട് ഉണ്ടോ?.
മഞ്ജിമ : അമ്മ പറഞ്ഞാ അറിഞ്ഞേ.
ഫാത്തിമ : എന്നിട്ട്?..
മഞ്ജിമ താൻ അമ്മ പറഞ്ഞത് കേട്ടതും അത് കഴിഞ്ഞ് താൻ ചെയ്ത കാര്യവും പറഞ്ഞു.
ഫാത്തിമ : നീയെന്തിനാ അങ്ങോട്ട് പോയി തോണ്ടാൻ നിന്നത്?..
മഞ്ജിമ : വളരെ ആഴത്തിൽ പതിഞ്ഞ മുഖം ആണ് അവന്റെ, എന്റെ മനസിനുള്ളിൽ. എന്റെ ആദ്യ പ്രണയം, മൈ ഡ്രീം ബോയ്. എന്റെ മുത്ത്, എന്റെ ചക്കര കുട്ടൻ..
ഫാത്തിമ മുൻപൊരിക്കൽ മാത്രം കേട്ട പേര്, കുറെ നാളുകൾക്കു ശേഷം ഇന്നാണ് ആ പേര് കേട്ടത്. പക്ഷെ ആ പേരിനു മഞ്ജിമയുടെ ഉള്ളിൽ ഇത്രക്കും ആഴത്തിൽ ആയിരുന്നു കിടന്നിരുന്നത് എന്ന കാര്യം അറിഞ്ഞിരുന്നില്ല .
ഫാത്തിമ : ഇന്നലെ ചാറ്റിയിട്ട്?..
മഞ്ജിമയുടെ നാക്ക് കുഴഞ്ഞു തുടങ്ങിയിരുന്നു…