ഒരു കള്ളി ചുറ്റിയ വള്ളി [ആനീ]

Posted by

“മായേ ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല ഞാൻ എന്തായാലും തീരുമാനിച്ചു കുടുംബശ്രീ ബുക്ക്‌ അടിച്ചു മാറ്റണം ഇല്ലെങ്കിൽ നമ്മുടെ കള്ളകളി പുറത്തു വരും ”

“അപ്പളേ ഞാൻ പറഞ്ഞതല്ലേ നവ്യ കണക്കിൽ കള്ളം കാണിക്കണ്ടാന്ന് നിനക്കും എനിക്കും നല്ല വിദ്യാഭാസം ഉള്ളത് കൊണ്ടാണ് നമ്മളെ രണ്ട് പേരെയും അവർ ഇതിന്റെ തലപ്പത്തു ഇരുത്തിയത് എന്നിട്ട് ഇപ്പോൾ ചെറിയ സംശയം വന്നപ്പോൾ ആ ദേവു ചേച്ചി നിന്റെ വിട്ടിൽ ഇരുന്ന കുടുംബശ്രീ ബുക്ക്‌ എടുത്തു അവരുടെ വിട്ടിൽ കൊണ്ട് പോയി വെച്ചു ഉറപ്പായും നമ്മള് പെടും നാളെ എല്ലാവരും കണക്ക് നോക്കും ”

“അതിന് ഈ നവ്യ മരിക്കണം ഇന്ന് രാത്രി തന്നെ ഞാൻ ആ ബുക്ക്‌ അടിച്ചു മാറ്റും ”

“എങ്ങനെ??”

“ഇന്ന് ഉത്സവം അല്ലേടി അമ്പലത്തിൽ പോയ്യി രാത്രി ഗാനമേള തുടങ്ങി കഴിഞ്ഞു ഞാൻ മുങ്ങും എന്തായാലും എല്ലാവരും അമ്പലത്തിൽ ആയിരിക്കും ആരും കാണാൻ പോകുന്നില്ല ദേവു ചേച്ചിയുടെ വിട്ടിൽ പോയ്യി ഞാൻ ആ ബുക്കിൽ നമ്മൾ അടിച്ചു മാറ്റിയ കള്ള കണക്കുകൾ പുതിയതായി ചേർക്കും ”

“എഡി അതിന് അവരുടെ വീടിനന്റെ

താക്കോൽ എവിടന്ന് വിചാരിച്ചാ”

“അതൊക്കെ അവര് ആ ചെടിച്ചട്ടിയിൽ വെക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ആകെ ഒരു ഒരു പ്രോബ്ലം മാത്രവേ ഉള്ളു ആ കാട് കഴിഞ്ഞു വേണ്ടേ അവിടേക്ക് പോകാൻ വല്ല പാമ്പോ മറ്റോ ഉണ്ടങ്കിലോ ”

“അതും നേരാ നിന്നോട് ഞാൻ നേരത്തെ പറഞ്ഞതല്ലേ കണക്കൊക്കെ ആഴ്ച തന്നെ കുട്ടി ചേർക്കണം എന്ന് ”

“ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല പോലീസ്കാരന്റെ വൈഫ്‌ കള്ളത്തി ആണെന്ന് അറിഞ്ഞാൽ ആകെ നാറും അല്ലേൽ തന്നെ എന്തേലും ഒന്ന് കിട്ടാൻ വേണ്ടി കാത്തിരിക്കുവാ ഈ നാട്ടുകാര് ഓർക്കുമ്പോൾ തന്നെ പേടിയാകുവാ ചേട്ടായി എങ്ങാനും ഇതൊക്കെ അറിഞ്ഞാൽ ആകെ കുളം ആകും ”

“അപ്പോൾ എന്റെ കേട്ടിയോനോ അയാൾക്ക് ഇപ്പോൾ തന്നെ എന്നെ സംശയം ആണ് എന്തായാലും ഒന്നിച്ചു ചെയ്തല്ലേ ഞാനും വരാം ഒറ്റക്ക് പോണ്ട “

Leave a Reply

Your email address will not be published. Required fields are marked *