ഗ്രാമത്തിൽ നിന്നും ഉള്ള 5 ആൾകാർ ആയിരുന്നു അവർ രവീന്ദ്രൻ മുതലാളിയുടെ നല്ല മനസ്സാൽ സന്തുഷ്ടം ആയിരുന്ന അവിടെ ഇന്ന് കുറച്ചു പ്രശ്നങ്ങൾ ആണ് അതിന് പരിഹാരം തേടി എത്തിയതാണ് അവർ മുതലാളി അവരെ കണ്ടതും സന്തോഷത്തോടെ സ്വീകരണ മുറിയിൽ ഇരുത്തി അവരുടെ കാര്യങ്ങൾ അന്വേഷിച്ചു
രവീന്ദ്രൻ മുതലാളി:- എന്താ ചിന്നയ്യ നിങ്ങൾ ആകെ വിഷമത്തിൽ ആണല്ലോ എന്തുണ്ടെങ്കിലും പറയു
ചിന്നയ്യൻ:- അത് മുതലാളിക്ക് ഒന്നും തോന്നരുത് മുതലാളി ഞങ്ങളെ ഒരുപാട് സഹായിച്ചത് ആണ് അവസാനം ആയി ഞങ്ങളുടെ ഈ പ്രശ്നം കൂടെ പരിഹരിക്കണം ഇനി ഞങ്ങൾ ബുദ്ധിമുട്ടിക്കില്ല മുതലാളിയെ, അവിടുന്നിന്റെ സഹായത്താൽ ഞങ്ങളുടെ മക്കൾക്ക് ഒക്കെ വിദ്യാഭ്യാസം ലഭിച്ചു കുട്ടികൾ ഇപ്പഴും സ്കൂളുകളിൽ പോകുന്നുണ്ട് പക്ഷെ ഞങ്ങളുടെ ഇപ്പഴത്തെ കൗമാര തലമുറ വഴി തെറ്റിയിരിക്കുക ആണ് ലിംഗ ഭേദം ഇല്ലാതെ അവർ ഇപ്പോൾ ലഹരിക്ക് അടിമകൾ
ആണ് മുതലാളിയുടെ സഹായത്താൽ കോളേജ് അഡ്മിഷൻ വാങ്ങിയ കുട്ടികൾ പോലും ഇപ്പോൾ കോളേജിലേക്ക് പോകുന്നില്ല അവർ വാറ്റും കഞ്ചാവും ഒക്കെ ആയി കാട്ടിൽ ആണ് പലപ്പോഴും മുതലാളി ഇതിനൊരു പരിഹാരം കാണണം നമ്മുടെ 9 കുഞ്ഞുങ്ങൾ സ്ഥിരമായി കോളേജ് ഇൽ പോയികൊണ്ടിരുന്നതാണ് പക്ഷെ കഴിഞ്ഞ 3 മാസം ആയി അവർ കോളേജിലും പോകുന്നില്ല എന്ന് മാത്രം അല്ല വഴി പിഴച്ചു പോവുകയാണ് ഞങ്ങളുടെ അടുത്ത ഒരു തലമുറയും ഇത് കണ്ട് ആണ് വളരുന്നത് അത് കൊണ്ട് മുതലാളി ഒന്ന് അവിടെ വരെ വരണം ഇതിന് ഒരു പരിഹാരം കണ്ടെത്തണം
രവീന്ദ്രൻ മുതലാളി:- എനിക്ക് നിങ്ങളുടെ വിഷമം മനസിലാകും പക്ഷെ എന്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി വച്ചിട്ട് എനിക്ക് അവിടെ വന്നു നിക്കാൻ സാധ്യം അല്ല പക്ഷെ ഞാൻ നിങ്ങളെ കയ്യൊഴിയുന്നില്ല അഞ്ച് ദിവസം കൂടി കഴിഞ്ഞാൽ സ്വാധിക ലണ്ടനിൽ നിന്നും ഇങ് എത്തും അവൾ വന്നാൽ അധികം വൈകാതെ തന്നെ ദേവികയെ അങ്ങോട്ടേക്ക് അയക്കാം നിലവിൽ ഈ ഒരു പ്രശ്നത്തിന് എന്നെക്കാൾ നന്നായിട്ട് അവൾക്ക് ആകും പരിഹാരം കാണാൻ ശ്രദ്ധിക്കുക അവർക്ക് അല്പം ആശ്വാസം ലഭിച്ചു എന്ന് തന്നെ പറയാം അവർ ആ ഒരു പ്രതീക്ഷയിൽ അവിടെ നിന്നും മടങ്ങി.