കുഞ്ഞ് വന്ന സന്തോഷത്തിൽ ഇന്ദിരമ്മ അവരുടെ ആശ്രിത കുടുംബങ്ങൾക്ക് ആയി ഒരു ചെറിയ സ്കൂൾ തുടങ്ങുവാൻ തീരുമാനിച്ചു നാൾ ഇതുവരെയും അവർക്ക് സ്കൂളിൽ പോകുവാനോ വിദ്യാഭ്യാസം ചെയ്യുവാനോ സാധിച്ചിട്ടില്ല ഗ്രാമവാസികൾ എല്ലാം നല്ല സന്തോഷത്തിൽ ആണ് ഏറെ വൈകാതെ തന്നെ ദേവികയുടെ പേരിൽ അവിടെ ഒരു സ്കൂൾ വന്നു അവരുടെ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിച്ചു തുടങ്ങി കുട്ടികൾക്കും പഠിക്കുവാൻ ഉള്ള ആഗ്രഹം സാധിച്ചു ഇന്ദിരമ്മ ആയിരുന്നു സ്കൂളിന്റെ പ്രധാന അധ്യാപിക, വർഷം 2 കൂടെ കഴിഞ്ഞു രവീന്ദ്രൻ
ഇന്ദിര ദമ്പദികൾക്ക് രണ്ടാമത്തെ കുഞ്ഞും പിറന്നു “സ്വാധിക” ഇത്തവണ ഇന്ദിരമ്മ ഒരു ചെറിയ ആശുപത്രി ആയിരുന്നു ഉദ്ദേശിച്ചിരുന്നത് ആശുപത്രി പണി കഴിപ്പിച്ചു ആശുപത്രി എന്ന് ഒന്നും പറയാൻ പറ്റില്ല ഒരു കുഞ്ഞ് മുറി അവിടെ അത്യാവശ്യം മരുന്നും കാര്യങ്ങളും എല്ലാം ഉണ്ട് ആഴ്ചയിൽ ഒരു ദിവസം ഒരു നേഴ്സ് വരും അത്ര തന്നെ മല്ലിക ചേച്ചി എന്ന് ആണ് അവരെ ആൾകാർ വിളിച്ചിരുന്നത് അങ്ങനെ രവീന്ദ്രൻ ഇന്ദിരദേവി കുടുംബവും തൊഴിലാളികളും സന്തോഷപൂർവം കാലങ്ങൾ മുന്നിലേക്ക് നീങ്ങി ദേവിക MBBS പഠനം പൂർത്തി ആക്കി
സ്വന്തം ആയി ഒരു മുൾട്ടിസ്‌പെഷ്യലിറ്റി ഹോസ്പിറ്റലും രവീന്ദ്രൻ മുതലാളി അവൾക്കായി പണി തീർത്തു പക്ഷെ ദേവികക്ക് അച്ഛനെ പോലെ ജനസേവനവും പൊതുപ്രവർത്തനവും ആയിരുന്നു താല്പര്യം സ്വാധിക ലണ്ടനിൽ ബിരുധാനന്ദര ബിരുദം നേടാൻ പഠിക്കുന്നു സ്വാധിക ആണെങ്കിൽ ദേവികയുടെ നേർ വിപരീതം അച്ഛന്റെ കാശിനു പൊളിച്ചു ജീവിക്കുന്നു പിന്നെ അല്പം കുറുമ്പുകളും ഉണ്ട് ഒരു കൊച്ചു കളിക്കാരി എന്ന് പറയാം, ജീവിത സാഹചര്യങ്ങളും ബിസിനസ് തിരക്കുകളും കാരണം ഡാൽമീയർ എസ്റ്റേറ്റ്ഉം അവിടുത്തെ തൊഴിലാളികളെയും വേണ്ട വിധം പരിചരണം നൽകുവാൻ
രവീന്ദ്രൻ മുതലാളിക്ക് ഇന്ദിരാ അമ്മക്കും സാധിച്ചില്ല, ആ ഇടെ ദേവികയുടെ ഒരു പിറന്നാൾ ദിനം ആയി ആഘോഷങ്ങൾ എല്ലാം കൊടി ഇറങ്ങി രവീന്ദ്രൻ മുതലാളിയെയും ഇന്ദിര അമ്മയെയും തേടി അഞ്ച് ആറ് അതിഥികൾ വീട്ടിൽ എത്തി, അത് ഡാൽമീയർ എസ്റ്റേറ്റ്ലെ കുറച്ചു നിവാസികൾ ആയിരുന്നു അവരുടെ വരവ് ഒരു സന്തോഷ വാർത്ത പങ്കിടാൻ വേണ്ടി ആയിരുന്നില്ല മറിച് കോളനിയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ട് ഇരിക്കുന്ന കുറച്ചു ദുരവസ്ഥകൾ പറ്റി അറിയിക്കാനും പരിഹാരം കാണുവാനും ആയിരുന്നു