മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]

Posted by

മഹേഷ്‌ നടന്ന കാര്യം പറയാതെ അങ്ങനെ ഒരു കള്ളം പറഞ്ഞു…

“ദേ ഇവിടെ കിടക്കു ഞാൻ ഓടി പോയി കുടിക്കാൻ കുറച്ചു വെള്ളം എടുത്തോണ്ട് വരാം ഏട്ടാ എനിക്ക് പേടിയാവുന്നു കുഴപ്പമൊന്നും ഇല്ലല്ലോ”

എന്തോ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന മഹേഷിനെ നോക്കികൊണ്ട് ചോദിച്ചു…

“ഇല്ല മോളെ നീ വെള്ളം എടുത്തോണ്ട് വാ കുടിക്കാൻ വല്ലാത്ത ദാഹം”

മഹേഷ്‌ അവളുടെ സങ്കടം കണ്ടു ഒന്ന് ഒഴിഞ്ഞു മാറാൻ വേണ്ടി പറഞ്ഞു…

“ശരി ഏട്ടാ ഇവിടെ കിടക്കു ഞാൻ ഇപ്പൊ എടുത്തു കൊണ്ടു വരാട്ടോ”

മൃദൂല പേടിച്ചു കൊണ്ട് വെള്ളമെടുക്കാൻ വേണ്ടി അടുക്കളയിലേക് ഓടി…

മഹേഷ്‌ ഒന്ന് എഴുന്നേറ്റു ആ കട്ടിലിൽ നീണ്ടു നിവർന്നു ഒന്ന് കിടന്നു.. രഘുവിന്റെ അടിനാമ്പു കലക്കിയുള്ള ചവിട്ടു നല്ല പോലെ ഏറ്റിരുന്നു മഹേഷിന് അതിന്റെ വേദന താങ്ങാൻ പറ്റാത്തതു ആയിരുന്നു… എന്നാലും മൃദൂല അറിയാതിരിക്കാൻ മഹേഷ്‌ തന്റെ വേദന കടിച്ചു പിടിച്ചു…

വെള്ളവുമായി ഓടിയെത്തിയ മൃദൂല വേഗം അത് മഹേഷിന്റെ കൈയിൽ കൊടുത്തു…

ഒന്ന് മെല്ലെ എഴുന്നേറ്റ അവൻ ആ വെള്ളം പതിയെ കുടിച്ചു..

“ഏട്ടാ കുഴപ്പമൊന്നും ഇല്ലല്ലോ ഹോസ്പിറ്റലിൽ പോയാലോ ഏട്ടാ”

മൃദൂല പേടിയോടെ ചോദിച്ചു…

“എന്റെ മൃദു എനിക്ക് ഒരു കുഴപ്പവുമില്ലടി നീ കിടന്നു ഉറങ്ങാൻ നോക്ക് ഞാൻ വരുന്ന വഴി കഴിച്ചത സാരമില്ല ന്റെ മോളു കിടന്നോ”

വേദന സഹിച്ചു പിടിച്ചു മുഖത്തു ഒരു ചിരി വരുത്തി മഹേഷ്‌ പറഞ്ഞു…

അവനെ സങ്കടത്തോടെ ഒന്ന് ചേർത്തു പിടിച്ചു മൃദൂലയും കൂടെ കിടന്നു…

മീനുട്ടിയെ ഉറക്കിയിട്ടു ഉറങ്ങാൻ കിടന്ന മായയ്ക്കു എത്ര കണ്ണടച്ച് കിടന്നിട്ടും ഉറക്കം വന്നില്ല..

രതീഷേട്ടൻ ഇനി വീണ്ടും തന്നെ കാണാൻ വരുമോ എന്നുള്ള ചിന്ത അവളെ അലട്ടി കൊണ്ടിരുന്നു…

രതീഷേട്ടൻ ആണ് അത് ചെയ്തിരുന്നതെങ്കിൽ പിന്നെ എങ്ങനെയാ കോടതി അയാളെ വെറുതെ വിട്ടത് അതിനർത്ഥം രതീഷേട്ടൻ അല്ല പ്രതിയെന്നല്ലേ അങ്ങനെ ആണെങ്കിൽ ഞാൻ ആ പോലീസുക്കാരന്റെ ഭീഷണിക്ക് വയങ്ങി അന്ന് നിന്നു കൊടുത്തിരുന്നെങ്കിൽ എന്റെ ജീവിതം എന്തായേനെ അയാള് മരിച്ചില്ലായിരുന്നെങ്കിൽ അത് സംഭവിക്കുമായിരുന്നില്ലേ എടുത്തു ചാടി അയാളുടെ വാക്ക് കെട്ടു ഞാൻ നിന്നിരുന്നെങ്കിൽ ഈശ്വരാ നീ എന്നെ രക്ഷിച്ചില്ലായിരുന്നെങ്കിൽ എല്ലാം തീർന്നേനെ എന്റെ മനുവേട്ടനെ വീണ്ടും ഞാൻ ഓർക്കാൻ കൂടി വയ്യ.. ഇനി ആ രതീഷേട്ടൻ വരുവായിരിക്കോ ഇങ്ങോട്ട് വന്നാൽ ഞാൻ എന്താ ഇനി ചെയ്യാ അന്ന് നിന്നു കൊടുത്ത പോലെ ഒരിക്കലും ഇനി ഉണ്ടാവരുത് ഇനി ഒരിക്കലും എനിക്ക് തെറ്റ് പറ്റില്ല എന്റെ മനുവേട്ടനെ മറന്നു മായ ജീവൻ പോയാലും ഒരു തെറ്റും ചെയ്യില്ല ആരു വന്നാലും പോയാലും ഇനി മായയ്‌ക്ക് ഒന്നുമില്ല മായ മനുവേട്ടന്റെ മാത്ര ഇ ശരീരവും മനുവേട്ടനു മാത്രമുള്ളതാ അതില് വേറെ ആർക്കും അവകാശമില്ല രതീഷേട്ടൻ അല്ല ആരു വന്നാലും ഇനി മായ തളരില്ല അത് ഉറപ്പാ…

Leave a Reply

Your email address will not be published. Required fields are marked *