മീനുട്ടി സ്കൂളിന്ന് വരാൻ നേരമായപ്പോൾ അവളെ കൊണ്ടു വരാനായി മായ ഓട്ടോയും കാത്തു റോഡിനു അരികിൽ നിൽപ്പായിരുന്നു…
അപ്പോഴാണ് സൈക്കിളിൽ പത്രം ഇടാൻ പോകുന്ന ചെറുക്കൻ അത് വഴി വന്നത്.മായയെ കണ്ടപ്പോൾ അവൻ ഒന്ന് ചിരിച്ചു കൊണ്ട് സൈക്കിൾ നിർത്തി…
“എവിടെ പോയതാ മോനെ”
അവനെ കണ്ടപ്പോൾ മായ ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു..
“ഒന്ന് കവല വരെ പോയതാ ചേച്ചി ഒരു സാധനം വാങ്ങാൻ പിന്നെ ചേച്ചി അറിഞ്ഞായിരുന്നോ കാര്യം”
അവൻ അതിശയത്തോടെ പറഞ്ഞപ്പോൾ മായയ്ക്കു എന്താന്ന് അറിയാനുള്ള ആകാംഷയായി…
“എന്താടാ എന്തു കാര്യം ഞാൻ അറിഞ്ഞില്ലല്ലോ”
മായ ചോദിച്ചു…
“ദാമുവേട്ടനെ കൊന്നതിനു ചേച്ചിയെ പിടിച്ചോണ്ട് പോയില്ലേ ആ രതീഷിന്റെ പെരും പറഞ്ഞിട്ട് അവൻ ജ്യാമത്തിൽ ഇറങ്ങി ചേച്ചി ഇപ്പോ കവലയിൽ ഉണ്ടായിരുന്നു ഞാൻ ഇപ്പൊ കണ്ടിട്ടാ വരണേ”
അത് കേട്ട മായ ഒന്ന് ഞെട്ടി പോയി.
“ടാ നീ പറയുന്നത് സത്യാണോ രതീഷേട്ടൻ പുറത്തു ഇറങ്ങിയോ”
അത് പറയുമ്പോഴും അവളുടെ കണ്ണിൽ ഭയം നിഴലിച്ചിരുന്നു..
“ഞാൻ എന്തിനാ ചേച്ചി കള്ളം പറയണേ രതീഷേട്ടൻ തന്നെ ചായ കടയിൽ ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ചെയ്യാത്ത തെറ്റിന എന്നെ പിടിച്ചോണ്ട് പോയെ തെളിവില്ലെന്നു കണ്ടപ്പോൾ വിട്ടുന്നൊക്കെ സത്യം എന്താന്ന് ആർക്കറിയാം എന്തായാലും ചേച്ചിയെ കണ്ടപ്പോൾ കാര്യം ഒന്ന് പറയണമെന്ന് തോന്നി അതാ പറഞ്ഞെ എന്ന ഞാൻ പോട്ടെ ചേച്ചി”
സൈക്കിൾ എടുത്തു അവൻ ഒന്ന് ചിരിച്ചു കൊണ്ട് പോയപ്പോൾ വീണ്ടും അപകടം വരുവാണല്ലോ ദൈവമേ എന്നുള്ള ഭയം മായയെ ചിന്തയിൽ മുഴുകി…
അപ്പോയെക്കും മീനുട്ടിയെയും കൊണ്ടുള്ള ഓട്ടോ അവളുടെ മുന്നിൽ വന്നു നിന്നു..
“അമ്മേ.. ”
ഓട്ടോ നിർത്തിയപ്പോൾ ചിരിച്ചു കുണുങ്ങി കൊണ്ട് മീനുട്ടി ഓടി വന്നു മായയെ ചേർത്തു പിടിച്ചു…
“ചേച്ചി കുറെ നേരായൊ നിൽകണു”
ഓട്ടോക്കാരൻ എന്തോ ചിന്തിച്ചു നില്കുവായിരുന്ന മായയെ നോക്കി കൊണ്ട് ചോദിച്ചു..
“ഏയ്യ് ഇല്ല്യ ഇപ്പൊ വന്നതേ ഉള്ളു”
അവൾ എന്തോ ചിന്തിച്ചു കൊണ്ടു തന്നെ മീനുട്ടിയുടെ ബാഗ് വാങ്ങിച്ചു കൊണ്ട് അവനു മറുപടി കൊടുത്തു…