റെമോ : അപ്പോ ഇന്ന് ഞങൾ മാത്രം ആയി വീണ്ടും ….
മറിയ : ഞാൻ വരട്ടെ നിങ്ങളുടെ കൂടെ …
ഞാൻ : നിനക്ക് കുഴപ്പം ഇല്ലെങ്കിൽ നീ വന്നോടി….
ശ്രീ : എന്നാ പിന്നെ ഇന്നും മറിയയുടെ വീട്ടിൽ ആക്കാം അല്ലേ…
റെമോ : അതാ നല്ലത്…. ടാ വണ്ടി ഇറക്കണ്ടെ….
ഞാൻ : അയ്യോ മറന്നു…. പോയേക്കാം….
ശ്രീ : എന്താ
റെമോ : ഒന്നും ഇല്ല ബൈക്ക് സർവീസ് ചെയ്യാൻ കൊടുത്തിട്ടുണ്ട് ….. പോവുമ്പോ എത്തും കൂടെ വാങ്ങിയിട്ട് പോണം….
ശ്രീ : ബൈക്ക് ഒക്കെ ഉണ്ടോ
റെമോ : നീ എന്ത് വിച്ചാരിചത് …. പിന്നല്ല
ശ്രീ : എന്ത് വണ്ടി ആണ്…
ഞാൻ : റോയൽ എൻഫീൽഡ്…..
മറിയ : ബുള്ളറ്റ് അത് എൻ്റെ വീട്ടിലും ഉണ്ട്…. പഴയ മോഡൽ…
റെമോ : നല്ല മഴ വരുന്നു നിങൾ വന്നെ…
അങ്ങനെ ഷോറൂമിൽ പോയി ഞാൻ ബിൽ ഒക്കെ കൊടുത്ത് വെളിയിൽ വന്നതും റെമോ പോയി വണ്ടി കൊണ്ട് വന്നു….
ശ്രീ : ഇതാണോ വണ്ടി….
അതെ
ശ്രീ : എടി ഞാൻ അന്ന് നിന്നോട് പറഞ്ഞില്ലേ പമ്പിൽ നിന്ന് ഒരു വെള്ള കളർ വണ്ടി ഓടിച്ച് കൊണ്ട് ഇവൻ പോവുന്നത് കണ്ടൂ എന്ന് അപ്പോ നീ എന്ത് പറഞ്ഞു എനിക്ക് വട്ടാണ് നീ ഓവർ ഒബ്സ്സ്സ്ട് ആണ് എന്ന് അല്ലേ.. ഇപ്പൊ നിൻ്റെ മതങ്ങ കണ്ണ് വച്ച് നോക്ക് ദാ ഇതെ വണ്ടി തന്നെ…..
ഞാൻ : അത് ഞാൻ തന്നെ 🙂
ശ്രീ : അപ്പോ നീ എന്നെയും കണ്ടോ
ഞാൻ : ഉം
നന്ദൻ : നിങ്ങളുടെ സംശയം ഒക്കെ ഒന്ന് പിന്നെ ആക്കാമോ മഴ വരുന്നു…
ഞാൻ : ശെരി ശെരി നിങ്ങൾ പോക്കോ ഞാൻ വന്നേക്കാം….
ശ്രീ : ഞാനും വരട്ടെ കൂടെ
ഞാൻ : വേണ്ട മഴ വരുന്നു …