നന്ദൻ : എന്ത്
ഞാൻ : നിനക്ക് എൻ്റെ ചെറുക്കൻ്റെ കൈ പിടിച്ച് തിരിക്കണം അല്ലേ ടാ താലോലി മോനെ എന്ന്….
മറിയ : ഈ താലോലി മോൻ എന്താ
ഞാൻ : അത് ലെജൻഡ്സ്സിന് മനസ്സിലാവും…
നന്ദൻ : ഹൊ എനിക്ക് അത് കാണാൻ പറ്റിയില്ലല്ലോ
ശ്രീ : കണ്ണ് തുറക്കാൻ തുടങ്ങി
ഞാൻ : 😉
റെമോ : 🙄
നന്ദൻ : 👍
ശ്രീ : അവൻ പാവം ആണ് അറിയോ എടുത്ത് ചാട്ടം ഉണ്ട് എന്നെ ഉള്ളൂ…
ഞാൻ : ഒരു പാവം തെണ്ടി ചാവറ്റെ ലോക്ക് അപ്പിൽ കിടന്ന്….
ശ്രീ : 😠 മാറ് ഞാൻ പോട്ടെ
എങ്ങോട്ട്
അവനെ അവരുടെ കൈയ്യോ കാലോ പിടിച്ച് കൊണ്ട് വരാൻ…
പോ പോ കൂട്ട് പ്രതി ആക്കി നിന്നെയും പിടിച്ച് ഫ്രീ ചെയ്യും വനിതാ പോലീസ്….
സാരം ഇല്ല….
അതെ കഴിച്ചിട്ട് പോ പ്രാങ്ക് ഉണ്ട് ഒരു പ്ലേറ്റ്….
ശ്രീ : 😶 എന്ത് എന്ന്
ഒന്നും ഇല്ല ..
എന്തിനാ ടാ ഇങ്ങനെ പറ്റിക്കുന്നത് നാറികളെ….
റെമോ : നിന്നെ ശെരിക്കും എന്തിനാ വിളിപ്പിച്ചത്.
ഞാൻ : ഒന്നും ഇല്ല കാര്യം ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ഞാൻ ഹരിയുടെ പേരിൽ ഒരു ഹിൻ്റ് അങ്ങ് കൊടുത്തു
ശ്രീ : എന്ത്…
അതായത് നമ്മൾ അഞ്ചു പേരേയും ഹരി എന്ന സഹപാടി ഒരു ആവശ്യവും ഇല്ലാതെ സല്യം ചെയ്യുന്നു എന്നും ഞങളെ വക വരുത്തും എന്നും പറഞ്ഞ് ഭീഷണി പെടുത്തുന്നു എന്നും ഞങ്ങളിൽ അതായത് പാർത്ഥൻ റോമെറോ ജോസഫ് ആനന്ദ് മറിയ ഫിലിപ്പ് ശ്രീജയ നായർ
എന്നീ പറയുന്ന വിദ്യാർത്ഥികൾ ആയാ ഞങ്ങൾക്ക് എന്ത് തന്നെ സംഭവിച്ചാലും അതിൻ്റെ പൂർണ ഉത്തരവാദിത്വം ഹരി എന്ന ഹരി കൃഷ്ണനോ അയാളുടെ കൂട്ടാളികൾക്കോ ആയിരിക്കും എന്ന് ഞാൻ ഇതിനാൽ അറിയിച്ച് കൊള്ളുന്നു….
എന്ന് പാർത്ഥൻ ഒപ്പ്
തുടരും……