ശെരി കഴിച്ചോ കഴിച്ചോ….വേറെ വല്ലതും
ഒരു ബൂസ്റ്റ്
ഓക്കേ…. ഞാൻ ഒരു ബൂസ്റ്റ് അവൾക്ക് കൊണ്ട് കൊടുത്തു…
മറിയ : ഹലോ കപ്പിൾസ്സ് പോയാലോ
ഞാൻ : ഉം പോവാം ഇതൊന്ന് തീരട്ടെ.. നിനക്ക് ഇഷ്ട്ടയോ കടികൾ
മറിയ : കൊള്ളാം….അടിപൊളി നിനക്ക് ഇതൊക്കെ എവിടെ നിന്നാ കിട്ടുന്നത്
പണ്ട് കളിക്കാൻ വരുമ്പോ ഓരോ സ്ഥലത്ത് പോവും അങ്ങനെ ഉള്ള പരിചയം ആണ്….
ശ്രീ : ഈ ഗ്ളാസ്സ് അങ്ങ് വച്ചേക്ക് അങ്ങോട്ട്
മറിയ : നിൻ്റെ പനിക്കാരി ആണോടി ഞാൻ
ശ്രീ : ഒന്ന് വക്ക് മുത്തെ…
മറിയ : ശെരി ശെരി …
അവന്മാർ അങ്ങോട്ട് വന്നു ….
റെമോ : പോവുക അല്ലേ അപ്പോ….
വിട്ടോ ഇവരെ വീട്ടിൽ ആക്കിയിട്ട് നമ്മക്ക് പോവാ…
മറിയ : ഞങൾ വണ്ടിക്ക് വന്നതാ ഇവളുടെ കാർ നിങ്ങളുടെ വീട്ടിൽ കിടക്കാ….
ആണോ അപ്പോ വണ്ടി മാജിക്ക് വേൾഡിലേക്ക് പോട്ടെ….
റെമോ : അളിയാ ചെക്കിങ്…അളിയാ തടുത്ത് തടുത്ത്
ഞാൻ : നിർത്തിക്കോ … ശ്രീ ടാ ഒന്ന് സൈഡ് തന്നെ ….
പോലീസ് : എങ്ങോട്ടാ മോനെ
ഞാൻ : വീട്ടിലേക്ക് ആണ് സാർ… ഒരു കല്യാണത്തിന് പോയിട്ട് വന്നതാ…
പോലീസ് : എന്താ ടാ ഇത് തോക്കോ പിന്നാലെ… പടപടാന്ന്….
ഞാൻ : സാർ അത് വണ്ടി ഇവിടെ ഉള്ളതല്ല സേലം ആണ്
പോലീസ് : ഇതൊന്നും ഇവിടെ പറ്റില്ല മോടിഫൈഡ് വണ്ടി ഇവിടെ പാടില്ല….
റെമോ : അതിന് ഇത് ഇവിടെ ഉള്ളതല്ല സാർ പിന്നെ എന്താ കാര്യം…
പോലീസ് : നീ എനിക്കിതു ഉണ്ടാകാതെ ഫൈൻ അടക്ക് ഇന്നാ ….
നന്ദൻ : അതെ വണ്ടി പിടിക്കണ്ടത് പോലീസ് അല്ല അതിന് വേറെ ആളുകൾ ഉണ്ടല്ലോ സാറേ….
എസ് ഐ: എന്താടോ ഇവിടെ…
പി സി: സാർ മൊടിഫൈഡ് വണ്ടിയും ആയി കറങ്ങിയിട്ട് എന്നോട് തട്ടി കേറുന്നു…
എസ് ഐ: അവനെ ഇങ്ങോട്ട് വിട്…