കളിവിരുന്നുകൾ [കരൺചന്ത്]

Posted by

“അതൊക്കെ പോട്ടെ മമ്മി എന്നാ വരുന്നത്? ടിക്കറ്റ് ഞാൻ ബുക്ക് ചെയ്യാം” ‘മോനിഷ്ടള്ള ദിവസം ബുക്ക് ചെയ്യോ, എനിക്കിവിടെ വേറെ ആരെയും നോക്കാനില്ലല്ലോ? ബന്ധുക്കളോടൊന്ന് വിളിച്ച് പറയണം അത്രേ ഉള്ളൂ.” “എന്നാ ശരി ടിക്കറ്റ് ഓക്കെയാക്കിയിട്ട് ഞാൻ വിളിച്ച് പറയാം”

“ശരി, അനിത എന്ത്യേ?” ‘അവൾക്ക് നൈറ്റ് ഡ്യൂട്ടിയാ ഇന്ന് ഞാൻ പറയാം” “ഊം ശ്രദ്ധിക്കണേ മോനേ ആദ്യത്തേതല്ലേ?, ഞാനങ്ങെത്തിയാൽ പിന്നെ കൊഴപ്പല്യ” “ങാ.മമ്മിയെ കാത്താ അവളും ഇരിക്കുന്നെ, ക്ഷീണമുണ്ട്, ഭക്ഷണമൊക്കെ ഞാൻ തന്നെയാ ഉണ്ടാക്കുന്നത്. അവൾ പറഞ്ഞ് തരും” “കൊറച്ച് ദിവസം കൂടി ഒന്നഡ്ജസ്റ്റ് ചെയ്താ മതി, പിന്നൊക്കെ ഞാനേറ്റു” “ശരി എന്നാൽ ഞാൻ വെക്കട്ടെ?” “ഓ ആയിക്കോട്ടെ”

ടിക്കറ്റ് എടുത്ത് കൊറിയർ ചെയ്തു. അങ്ങിനെ അനിതയുടെ മമ്മി വന്നിറങ്ങി, അവൾക്ക് നല്ല ക്ഷീണമുള്ളതിനാൽ ഞാൻ തനിച്ചാണ് എയർപോർട്ടിൽ നിന്നും മമ്മിയെ കൂട്ടാൻ ചെന്നത്. മമ്മിക്ക് എന്നെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. ഞാൻ ലഗേജെല്ലാമെടുത്ത് കാർ പാർക്കിങ്ങിനടുത്തേക്ക് നടന്നു. മമ്മിയെ കേറ്റിയിരുത്തി, ലഗേജ് അകത്ത് വെച്ച് വണ്ടിയെടുത്തപ്പോൾ അവർ ചോദിച്ചു.

“കാറ് മോന്റെ സ്വന്താണോ? “അതെ, ഇവിടെ കാറിനൊന്നും അത്ര പൈസയില്ലല്ലോ ” “ഊം എന്നാലും ഇതൊക്കെയുള്ളതോണ്ട് സൗകര്യല്ലേ വല്ലോടത്തും പോവാനും വരാനും?” “ആ അത് നേരാ. പക്ഷെ പാർക്കിങ്ങാണ് പ്രശ്നം” “മോനിന്ന് ജോലിയില്ലേ? ” “ഉണ്ട്, മമ്മിയെ വീട്ടിൽ വിട്ടിട്ട് വേണം എനിക്ക് പോകാൻ, അനിതയ്ക്ക് ലീവെടുക്കാൻ പറ്റില്ല. അവൾ വൈകീട്ടെത്തും, വേണെങ്കിൽ വിളിച്ച് സംസാരിക്കാം’

പറഞ്ഞിരിക്കുമ്പോഴേക്കും അവളുടെ കാൾ വന്നു. “ഉദയ്, മമ്മിയെത്തിയോ?” “ഉവ്വ്, ഞങ്ങൾ റൂമിലേക്ക് പൊയ്ക്കൊണ്ടിരിക്കയാ. ഞാൻ മമ്മിക്ക് കൊടുക്കാം’

അവർ സംസാരിച്ച് കഴിഞ്ഞപ്പോഴേക്കും റൂമെത്തി, അകത്ത് കടന്ന് എല്ലാം മമ്മിക്ക് കാണിച്ചു കൊടുത്തു. പിന്നെ നാസ്തയും എടുത്ത് വെച്ചു, ഉച്ചക്ക് വരാമെന്ന് പറഞ്ഞ് ഞാൻ ദൃതിയിൽ ഇറങ്ങി.

ഞാൻ ഉച്ചക്ക് ഊണ് കഴിക്കാൻ ചെല്ലുമ്പോൾ മമ്മി ചോറും കറിയുമെല്ലാം റെഡിയാക്കി വെച്ചു ടീവി കാണുന്നു.

“ആഹാ മോനെത്തിയോ? “മമ്മിക്ക് ബോറടിച്ചോ? ‘ഏയ് ഇല്ല, ഒന്ന് കുളിച്ച് വൃത്തിയായി, പിന്നെ ചോറും കറിയും ഒക്കെ ഉണ്ടാക്കി, ദാ ഇപ്പോ ഇവിടെ വന്നിരുന്നതേയുള്ളൂ.”

Leave a Reply

Your email address will not be published. Required fields are marked *