ജാനകി വേഗം ഇറങ്ങി. നാലുപാടും നോക്കിയ ശേഷം അവൾ ആശുപത്രിയി ലേയ്ക്ക് പോയി. അവൾ കയറി ചെന്നപ്പോൾ അനു റിസപ്ഷനിൽ നിൽപ്പുണ്ടായിരുന്നു.സുധി അവളേ നോക്കി ഒന്ന് ചിരിച്ചിട്ടകത്തേയ്ക്ക് കയറി
പോയി. പുറകേ വന്ന ജാനകിയും വന്നു.
അനു: ഏ നിങ്ങൾ ഒരുമിച്ച് എന്താ
ജാനകി: ചുമ്മാ
അനു: ഉവ്വാ മോള് വേഗം ജോലിയിൽ കയറ്. പോ
ജാനകി: ആം
അനു: ജാനകി ലഞ്ച് ബ്രേക്കിന് തന്നെ ഒന്ന് കാണാൻ പറ്റുമോ?
ജാനകി: അതിനെന്താ കാണാല്ലോ
അനു: ശരിയെന്നാൽ
പിന്നീട് എല്ലാരും അവരവരുടെ തിരക്കിൽ
മുഴുകി.1:30ന് അനുവന്ന് വിളിയ്ക്കുമ്പോ
ആണ് ജാനകി സമയം അറിയുന്നത്.
അവർ ഇരുവരും ഹോസ്പിറ്റൽ വക കാൻ്റിനിലേക്ക് പോയി. ഭക്ഷണവും ആയി ഒരൊഴിഞ്ഞ കോണിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ ആരംഭിച്ചു.
അനു യാതൊരു മുഖവരയും കൂടാതെ
ജാനകിയോട് ചോദിച്ചു.
അനു: സുധി എന്തേലും പറഞ്ഞോ?
ജാനകി കഴിപ്പ് നിർത്തി ഒന്ന് പതിയെ മൂളി.
ജാനകി: ഉം
അനു: തീരുമാനം എന്തായാലും നന്നായി
ആലോചിച്ച് മാത്രം എടുക്കണം.
ജാനകി ഒന്നും മിണ്ടിയില്ല.
അനു: എനിയ്ക്കറിയാം ജാനകിയ്ക്ക്
സുധിയോട് ഒരു ചെറിയ ഇഷ്ടം ഉണ്ട് എന്ന് But ഇത് പ്രേമമല്ല അവിഹിതം ആണ്.So ആ സീരിയസ്നസീൽ താൻ എടുക്കണം.
ജാനകി അപ്പോളും ഒന്നും മിണ്ടിയില്ല.
അനു തുടർന്നു.
അനു: ഒരിക്കൽ അവിഹിതത്തിൻ്റെ രുചി
അറിഞ്ഞാൽ പിന്നീട് ഒരു മടങ്ങിപോക്ക്
റിസ്കാണ് അതാ ഞാൻ പറഞ്ഞത്.
അപ്പോഴേക്കും അനുവിന് ഒരു ഫോൺ വന്നു.അവൾ അതിൽ സംസാരിച്ച് കഴിച്ചു
എന്നിട്ട് ജാനകിയോട് യാത്ര പറഞ്ഞ് വേഗം ഇറങ്ങി.
ജാനകി ഭക്ഷണം കഴിക്കൽ നിർത്തി വേഗം എഴുന്നേറ്റ് കൈയും കഴുകി അവിടെ നിന്ന് പോയി. പിന്നീട് എല്ലാം മറന്ന് ജോലിയിൽ മാത്രം ശ്രദ്ധിച്ചു. ഇതിനിടയിൽ നിരവധി തവണ സുധിയേ
കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അത്
അവളിൽ നിരാശ ജനിപ്പിച്ചു. വൈകിട്ട്
വീട്ടിൽ പോകാൻ നേരവും നോക്കി എങ്കിലും കാണാൻ സാധിച്ചില്ല. വീട്ടിൽ വന്ന് കുളിച്ച് ഡ്രസ്സ് മാറി വന്നു. ശേഷം