കഞ്ഞിവെയ്പ്പ് [TGA]

Posted by

കഞ്ഞിവെയ്പ്പ്

Kanjiveppu | Author : TGA


നാശം ഇതു തീരുന്നില്ലല്ലോ… ലാപ്പെടുത്ത് തറയിലെറിഞ്ഞാലോ… എന്തു ചെയ്യാനാ…ഞാൻ തന്നെയെടുക്കണം. ഒരു മൈരനും ഒരു കുന്തവുമറിയില്ല…… തലപെരുക്കുന്നു….. ഒന്ന് മുഖം കഴുകാം.

ഞാനെഴുന്നെറ്റ് വാഷ്റൂമിലെക്കു നടന്നു. എല്ലാവരും സ്ഥലം വിട്ടിരിക്കുന്നു.രാഹലിൻറ്റെ മേശയിൽ മാത്രം വെട്ടമുണ്ട്.. മിന്നാമിനുങ്ങിൻറ്റെ നുറുങ്ങുവെട്ടം.അവൻ അകൌണ്ടൻറ്റാണ്… ഇതു വരെ പോയില്ലെ!. എൻറ്റെ കീഴിലും ഒണ്ട് കൊറെ കെഴങ്ങമാര്, ആറെന്നടിക്കുമ്പോ തന്നെ ഭൂമി പിളർന്ന് താഴെക്കു ഗമിക്കും.പിന്നെ മഷിയിട്ടു നോക്കിയാ പോലും കാണില്ല.

ഞാനവൻറ്റെ അടുത്തെക്കു നടന്നു. പാവം ഞാനിവിടെയുണ്ടെന്നറിയട്ടെ….. എടാ ഭീകരാ.. അവൻ പേപ്പറു ചുരുട്ടി കളിക്കയാണ്.. ഇള്ളപിള്ള.. ശെരിക്കു വട്ട് തന്നെ…..ഒന്നു വെരട്ടിയെക്കാം.

“എന്തുവാ പരിപാടി? ഇവിടുത്തെ പോപ്പറോക്കെ ഇങ്ങനെയാണല്ലെ തീരുന്നെ” നൈസ്.. ചെറുക്കൻ ഞെട്ടി. ഇല്ല…. ദേ.. ചിരിക്കുന്നു.ഒന്നൂടെ വെരട്ടാം.

“പത്തു പൈസ മാറിയാൽ ഞങ്ങളോടോക്കെ കണക്കു പറയുമല്ലോ, CFO വരട്ട് ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്” അവൻ വീണ്ടു ഇളിച്ചു കൊണ്ട് ഇരിക്കുന്നു. എവനോടോക്കെ സംസാരിക്കുന്ന നേരമുണ്ടെൽ നാല് ഈച്ചയെ കൊല്ലാം. നേരെ വാഷ് റൂമിലെക്കു നടന്നു. തണുത്ത വെള്ളം മുഖത്തു വീണപ്പോ ഒരു അശ്വാസം. തിരിച്ചു പിന്നെയും സീറ്റിൽ വന്നിരുന്നു. വീണ്ടും യുദ്ധം തുടങ്ങി. ഒരാഴ്ചയായിട്ട് ഇതിൻറ്റെ ഈ മാരണത്തിൻറ്റെ പിറകെയാണ്.

അങ്ങോട്ടും ഇങ്ങോട്ടും തട്ടി തട്ടി അവസാനം എൻറ്റെ തലയിൽ വന്നു വീണു നാശം. എനിക്കറിയാം ആ പന്ന ഗുപ്തപെണ്ണ് VP ക്ക് ഓതികൊടുത്ത് എൻറ്റെ തലയിലിട്ടതാണ്. VP പ്രത്യെകം പറഞ്ഞു. അനിത തന്നെ ചെയ്യണമെന്ന് , പിള്ളെർക്കൊന്നും എക്സ്പീരിയൻസ് പോരെന്ന്…അല്ലെങ്കിലും അയാക്ക് എന്നെ പണ്ടത്തെപ്പോലെ പിടുത്തമില്ല, അലവലാതി. എന്നാലും ഈ കണക്ക്…… . ദൈവമെ എൻറ്റെ തല പൊളിയുന്നു.

“ഹലോ മാഡം… പോകുന്നില്ലെ…” രാഹുലാണ്, പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം.

“ഹാ… എറങ്ങുവാണോ…. എന്തായി പേപ്പർ കംപ്ലിറ്റ് തീർത്തോ?” വീണ്ടും പുഴുങ്ങിയ ചിരി തന്നെ

“ഹാ എന്തായാലും വന്നതല്ലെ… ഞാനെ കൊറച്ച് പ്രിൻറ്റ് വിട്ടിട്ടുണ്ട് അതോന്നു എടുത്ത് തന്നിട്ട് പോ…” പേപ്പറു ചുരുട്ടി തളർന്നതല്ലെ ആശാൻ കൊറച്ചു നടക്കട്ടെ. അവൻ മന്ദം മന്ദം നടന്നു പ്രിൻറ്ററിൻറ്റെ അടുത്തെക്കു പോയി… എൻറ്റെ മുഖം വീണ്ടും മോണിട്ടറിലെക്കു തിരിഞ്ഞു. ഈ എക്സലു കണ്ടു പിടിച്ചവൻറ്റെ തന്തക്കു വിളിക്കണം. പരമനാറി, ഒരു കാര്യം മര്യാദക്കു നടക്കുന്നില്ല.ഒന്നും ഒന്നും കൂട്ടിയാൽ മൂന്നെന്നു പറയുന്ന സാധനം… നാശം..

Leave a Reply

Your email address will not be published. Required fields are marked *