ശംഭുവിന്റെ ഒളിയമ്പുകൾ 51 [Alby]

Posted by

“ഭാരതനൊരു വിഷയമേയല്ല. ഉടുമ്പിനെയെങ്ങനെ……..?”പക്ഷെ മുഴുവിപ്പിക്കാൻ കമാലിന് കഴിഞ്ഞില്ല,വിനോദ് സമ്മതിച്ചില്ല. അതിന് മുന്നേ വിനോദ് അയാളെ തടഞ്ഞുകഴിഞ്ഞിരുന്നു.

“കമാലിന്റെ വല പൊട്ടിക്കാൻ ആമ്പിയറുള്ള ഉടുമ്പുകളുണ്ടൊ ശംഭുവെ…?” എന്ന ചോദ്യവും കമാലിന്റെ തോളിൽ രണ്ട് തട്ടും കൂടിയായപ്പോൾ കമാൽ സ്വയം ആവേശത്തിലായി.

വിനോദ് ട്രാക്കിലായെന്ന് അതോടെ അവർ മനസ്സിലാക്കി. ഒപ്പം അവരും ചാർജ് ആയി.

രുദ്ര അവളുടെതായ രീതിയിൽ മുന്നോട്ട് പോകുന്നു. അത്യാവശ്യഘട്ടങ്ങളിലെ സഹായം ആവശ്യപ്പെടൂ എന്നാണ് അവളുടെ നിലപാട്. അവളുടെ ഗ്യാങ് ഇപ്പൊൾ അവൾക്കൊപ്പം ഉണ്ട്.മാധവനെ വേരോടെ പിഴുത് കളയുക എന്ന ലക്ഷ്യം മാത്രമാണ് ഇപ്പോൾ രുദ്രക്കുള്ളത്,അതിന് ശ്രമിക്കുകയാണവൾ.വീണയുടെ പ്രസവത്തിന് മുന്നേ എല്ലാത്തിനും ഒരറുതിവരുത്തണമെന്നാണ് രുദ്ര പറയുന്നത്.അതിനുള്ള പെടപ്പാട് പെടുകയാണ് അവൾ.

ഇതിനിടയിലും വിക്രമൻ പറഞ്ഞ കാര്യങ്ങൾ എങ്ങനെ മറ്റുള്ളവരെ ധരിപ്പിക്കും എന്ന ചിന്തയിലാണ് ഇരുമ്പൻ.ഇക്കാര്യത്തിൽ ശംഭുവിന് മാത്രമേ തന്നെ സഹായിക്കാനാകൂ എന്ന് ഇരുമ്പ് മനസ്സിലാക്കി.തന്റെ പ്രണയത്തിന് വേണ്ടി എന്തും ചെയ്യാൻ ഇരുമ്പ് തയ്യാറായിരുന്നു.ശംഭുവിനെ ഒന്ന് ഒറ്റക്ക് കിട്ടാൻ അയാളാഗ്രഹിച്ചു.

അവരുടെ ചർച്ചക്കിടയിൽ ദിവ്യ ഒരു വിഷയമായി.കീരിയറിയിച്ച കാര്യങ്ങളാണ് തമ്മിൽ ചർച്ച ചെയ്തത്.കീരി പറഞ്ഞ രണ്ടു പേരുകാർ, അവരുടെ ചിട്ടവട്ടങ്ങൾ,പ്രാഥമിക വിവരങ്ങൾ എന്നിവ ജോലി ഏറ്റെടുത്തു കുറച്ചു സമയത്തിനുള്ളിൽതന്നെ കമാൽ കണ്ടെത്തി വിനോദിനെയറിയിച്ചു. അത്രക്കുമുണ്ട് കമാലിന്റെ വ്യക്തിബന്ധങ്ങൾ.ഉടുമ്പ് എന്ന് പരോളിൽ ഇറങ്ങുമെന്ന് വരെ കമാൽ അറിഞ്ഞുകഴിഞ്ഞിരുന്നു.

അപ്പോഴും ദിവ്യയുടെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്നു.ഒന്നും വിട്ടുപറയാത്തതും വിനോദിനോട്‌ അകലം പാലിക്കുന്നതും പ്രശ്നം തന്നെയായിരുന്നു.ഗർഭം ധരിച്ചത് മുതൽ അവളിൽ മാറ്റം കണ്ട് തുടങ്ങിയതായി വിനോദ് ഓർത്തു

കുഞ്ഞ് മറ്റാരുടെതായിരുന്നുവെ ങ്കിൽ പോലും വിനോദിന് ഇത്രയും നീറില്ലായിരുന്നു.തന്റെ കുറവും അവളുടെ ആഗ്രഹവും അയാൾ അംഗീകരിച്ചിരുന്നു,മാനിച്ചിരുന്നു. വില്ല്യം അവളെ പ്രാപിച്ചിട്ട് പോലും വിനോദ് അവളെ വെറുത്തില്ല. പക്ഷെ വെറുക്കപ്പെട്ടവന്റെ സന്തതിയെ അംഗീകരിക്കാൻ അവന് സാധിക്കില്ലായിരുന്നു. കളയാനവൾക്കും മനസ്സില്ലായി രുന്നു.

അവളോടു താൻ തന്നെ നേരിൽ സംസാരിക്കാം എന്നായിരുന്നു ശംഭുവിന്റെ അഭിപ്രായം.വീണ കുറച്ചു ദിവസമായിട്ട് അവനോട് പറയുന്നതാണ് ജയിലിൽ ചെന്ന് ദിവ്യയെ കണ്ട് സംസാരിക്കാൻ. അപ്പോഴെല്ലാം വിനോദ് തടഞ്ഞു. കാരണം ദിവ്യ എങ്ങനെ പെരുമാറുമെന്ന് അയാൾക്ക് ഒരു ഊഹവുമില്ലായിരുന്നു.പക്ഷെ ഇപ്പോൾ ശംഭു ഉറച്ചുതന്നെയാണ്. വിനോദ് തടസ്സം പറഞ്ഞുനോക്കി. പക്ഷെ ശംഭുവിന് ദിവ്യയെ കണ്ടേ പറ്റൂ എന്നായിരുന്നു നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *