ശംഭുവിന്റെ ഒളിയമ്പുകൾ 51 [Alby]

Posted by

അവളെ കൂട്ടാൻ വിനോദ് കാത്തു നിന്നിരുന്നു.പക്ഷെ ദിവ്യ വിനോദിനൊപ്പം പോകാൻ കൂട്ടാക്കിയില്ല.അതിനായി അവൾ പല തടസവാദങ്ങളും നിരത്തി. ഗായത്രിയുടെ വരവ് പോലും അവൾ കാരണമായി പറഞ്ഞു. ഒടുവിൽ അവളുടെ ഭാഗം വിജയിച്ചു.സ്വന്തം തറവാട്ടിൽ നിന്ന് കാർ വരുത്തി അവിടെനിന്ന് പോയ അവൾ വിനോദിനെ ഒന്ന് തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല.അവളുടെ അമ്മാവൻ വിനോദിനോട്‌ എന്തിക്കെയോ സംസാരിക്കുന്നതും കീരി കണ്ടു.

അവൾ പോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാനെ വിനോദിനപ്പോൾ കഴിഞ്ഞുള്ളു.ഒടുവിൽ വിനോദും പോയിക്കഴിഞ്ഞാണ് കീരി ജയിൽ പരിസരം വിട്ടത്. ******** ദിവ്യ തന്നെ കൂസാതെ സ്വന്തം വീട്ടിലേക്ക് പോയതിൽ മനസ്സ് വിഷമിച്ചിരിക്കുകയായിരുന്നു വിനോദ്.രണ്ട് മൂന് ദിവസമായിട്ട് ആള് വീട്ടിൽ തന്നെയുണ്ട്.ആ ഒരു മൂഡ് മാറ്റാനും മുന്നോട്ടുള്ള കാര്യങ്ങൾക്ക് ഒരു വ്യക്തത വരുത്തണം എന്ന ഉദ്ദേശത്തോടും കൂടിയാണ് ശംഭു വിനോദിനെയും കൂട്ടി പുറത്തെക്കിറങ്ങിയത്.

അമ്പലനടയിൽ നിന്ന് പ്രാർത്ഥിച്ച ശേഷം അവർ ആൽത്തറയിൽ ചെന്നിരുന്നു.

“ഏട്ടൻ ഇങ്ങനെ ചടഞ്ഞിരുന്നിട്ട് എന്ത് പ്രയോചനം.കൂടുതൽ പ്രവർത്തിക്കേണ്ട സമയമാണ്. ഓഫിസിൽ ആകെ താളം തെറ്റി. മാനേജർ ഒരുവിധം മുന്നോട്ട് കൊണ്ടുപോകുവാ എന്ന് അച്ഛൻ പറയുന്നത് കേട്ടു.ഇങ്ങനെ ഏത്ര നാളെന്നു വച്ചാ ഓഫിസിൽ നിന്ന് മാറിനിക്കുന്നത് പോലും.”

“ഒരു പരിഹാരം കാണാതെ ഇനി ഞാൻ എങ്ങോട്ടുമില്ല ശംഭു. ബാംഗ്ലൂരെ അവസ്ഥയും മറിച്ചല്ല. അവൾ ഇല്ലാത്തതിന്റെ എല്ലാം അവിടെ കാണാനുണ്ട്.ഇനി ഒന്ന് കുതിച്ചുകയറണേൽ നമ്മുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണം.അല്ലാതെ ഞാൻ ഓഫിസിലേക്കില്ല.ഉത്തരം കൊടുത്തു മടുത്തെടാ……കിട്ടില്ല എന്നറിഞ്ഞുകൊണ്ടും ചിലർ ഓരോന്ന് ചോദിക്കും.ചിന്തകൾ ആകെ കാട് കയറുകയാ.ഒന്നിലും ശ്രദ്ധചെലുത്താൻ കഴിയുന്നില്ല.” വിനോദ് തന്റെ വിഷമം പറഞ്ഞു.

“അതിന് വീട്ടിൽ ചടഞ്ഞിരുന്നിട്ട് എന്ത് കാര്യം.കളത്തിലിറങ്ങിയെ പറ്റൂ.ഏട്ടന്റെ ബുദ്ധികൂർമ്മതയാ ഇവിടെ വേണ്ടത്,കൈക്കരുത്ത് കൊണ്ട് കൂടെ നിൽക്കാനുമുണ്ട് ആളുകൾ.ഏട്ടൻ കൂടെ നിന്ന് തന്നാൽ മതി,ഇതിനൊരവസാനം കണ്ടേ പറ്റൂ.”

“എന്താ നിന്റെ മനസ്സിൽ?”വിനോദ് ചോദിച്ചു.

“ഇരുമ്പ് കാണണം എന്ന് പറഞ്ഞിരുന്നു.നമ്മളിപ്പോൾ അങ്ങോട്ട് പോകുവാ.എന്നിട്ടാവാം ഭാവി തീരുമാനങ്ങൾ.”ശംഭു പറഞ്ഞു. ********** ഇരുമ്പിന്റെ താവളത്തിലാണ് അവരിപ്പോൾ.ആകെ കലുഷിതമായ അന്തരീക്ഷം. ആരും ഒന്നും മിണ്ടുന്നില്ല.മുന്നോട്ട് ഇനിയെങ്ങനെയെന്ന് ആർക്കും ഒരെത്തുംപിടിയുമില്ല.ഓരോ ചുവടിലും അപകടം പതിയിരിക്കുന്നുണ്ടെന്നുമറിയാം.

Leave a Reply

Your email address will not be published. Required fields are marked *