ശംഭുവിന്റെ ഒളിയമ്പുകൾ 51 [Alby]

Posted by

കൂടെയുള്ളവരെ പറഞ്ഞുമനസ്സിലാക്കാൻ കുറച്ചു സാവകാശം മാത്രം അയാൾ വിക്രമനോട്‌ ആവശ്യപ്പെട്ടു.അത് വിക്രമനും സ്വീകാര്യമായിരുന്നു.

ഒരു സ്വര്യ ജീവിതം ഇരുമ്പൻ ആഗ്രഹിച്ചുതുടങ്ങിയിരുന്നു.ആ ആഗ്രഹത്തിന് പിന്നിൽ ഇരുമ്പൻ ആരോടും പറയാതിരുന്ന, എന്നാൽ ആഗ്രഹിച്ച പ്രണയം അവനെ തേടിയെത്തിയപ്പോൾ മുതൽ ഇരുമ്പനും മാറ്റം ആഗ്രഹിച്ചുതുടങ്ങുകയായിരുന്നു

ഓർമ്മകളിൽ നിന്നുണർന്നപ്പോൾ വിക്രമൻ വേപ്പിൻപാടം പോലീസ് സ്റ്റേഷന് മുന്നിലെത്തിയിരുന്നു. ഒന്ന് ശ്വാസം വലിച്ചു വിട്ട് അയാൾ അവിടെ കാല് കുത്തി.

‘അവിടെയുള്ള പ്രശ്നങ്ങൾക്ക് എങ്ങനെയും പരിഹാരം കാണും എന്നയുറപ്പോടെ. നാട്ടിലെ സാദാരണക്കാർക്കും സ്വസ്ഥതയും സുരക്ഷയും താൻ ഉറപ്പുവരുത്തും എന്ന ദൃഢനിശ്ച യത്തോടെ.’

സഹപ്രവർത്തകർ അയാൾക്ക് സ്വീകരണം നൽകി.വിക്രമൻ അവിടെ ഇൻസ്‌പെക്ടർ ആയി ചാർജ് എടുത്തു,തന്നെയും കാത്തിരിക്കുന്ന പ്രശ്നങ്ങളുടെ വ്യാപ്‌തിയറിയാതെ. ******** ശംഭുവിപ്പോൾ വീണയുടെ തറവാട്ടിലാണ് താമസം. കിള്ളിമംഗലത്തുനിന്നും ഇറങ്ങി നേരെ പോയത് അങ്ങോട്ടേക്ക് ആയിരുന്നു.വിനോദ് അവരെ അവിടേക്ക് കൂട്ടിക്കൊണ്ട് വന്നു എന്ന് പറയുന്നതാവും ശരി.

ഒരു ഫ്ലാറ്റിലേക്ക് മാറാനായിരുന്നു ഉദ്ദേശമെങ്കിലും വിനോദിന്റെ സ്നേഹപൂർവ്വമുള്ള വാശിയും ഏഴാം മാസത്തിൽ എത്തിയ വീണയുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ശംഭുവും സമ്മതം മൂളി.കൂടാതെ രുദ്രയുടെ അഭിപ്രായവും അതുതന്നെ ആയിരുന്നു.തന്റെ കൂടപ്പിറപ്പിന്റെ വാക്കുകളും അവന് തട്ടാൻ കഴിഞ്ഞില്ല.

ഹോസ്പിറ്റലിൽ നിന്ന് പേര് വെട്ടി ഒരാഴ്ച്ച രുദ്ര വീണയുടെ തറവാട് വീട്ടിലായിരുന്നു.പൂർണ്ണമായും ഭേദമായപ്പോൾ അവൾ അവരോട് യാത്രപറഞ്ഞിറങ്ങി.

സ്വന്തം കൂടപ്പിറപ്പിന്റെ ജീവൻ അപകടത്തിലാണെന്നറിയാവുന്നശംഭു കൂടെ നിക്കാൻ പറ്റും വിധം പറഞ്ഞു നോക്കിയെങ്കിലും രുദ്രയത് ചെവിക്കൊണ്ടില്ല.

“ഇപ്പോൾ നീ ഭാര്യയുടെയും വരാനിരിക്കുന്ന കുഞ്ഞിന്റെയും കാര്യം മാത്രം നോക്ക്.പുറത്തെ കാര്യങ്ങൾ അത്ര വെടിപ്പല്ല, ഞാനും കൂടി ഇവിടെനിന്നാൽ അപകടസാധ്യത കൂടുകയെയുള്ളൂ.”എന്നായിരുന്നു രുദ്രയുടെ നിലപാട്. അത് മറ്റുള്ളവർക്കും ശരിയായി തോന്നി.

“പുറത്ത് ഞാനുണ്ടായെ മതിയാകൂ.എന്നെ സഹായിക്കാൻ ഇരുമ്പൻ സുരയും കമാലുമുണ്ട്. എനിക്ക് പൊരുതിയെ പറ്റൂ.ഇപ്പൊ നിങ്ങൾക്ക് വേണ്ടിക്കൂടിയാണ് എന്റെ പോരാട്ടം.” അത്രയും പറഞ്ഞിട്ട് രുദ്ര അവിടെനിന്നിറങ്ങി.കമാലാണ് കൂട്ടാൻ എത്തിയത്.അവർ പോയ നേരം തന്നെ ഒരു ഓട്ടോ ആ മതിൽകെട്ടിനുള്ളിലേക്ക് വന്നു.

ഗായത്രിയായിരുന്നു അതിൽ.വീട് വിട്ടിറങ്ങിവന്നതാണെന്ന് വ്യക്തം. “എന്താ കിള്ളിമംഗലത്തെ കുട്ടി ഇതുവഴി?”ചോദ്യം വീണയുടെ അമ്മയുടെ വകയായിരുന്നു. വീണ്ടും എന്തോ ചോദിക്കാൻ വന്ന അമ്മയെ വീണ കണ്ണുകൾ കൊണ്ട് വിലക്കി.

Leave a Reply

Your email address will not be published. Required fields are marked *